മൂന്നാർ: അരിക്കൊമ്പൻ ദൗത്യത്തിനായുള്ള വനവകുപ്പ് സംഘങ്ങൾ രൂപീകരിച്ചു. എട്ടു സംഘങ്ങളായി തിരിഞ്ഞാണ് ദൗത്യം പൂർത്തീകരിക്കുക. കേസ് കോടതിയുടെ പരിഗണനയിൽ ആയതിനാൽ മോക്ക്ഡ്രിൽ ഒഴിവാക്കാനാണ് തീരുമാനം. സിസിഎഫ്‌മാരായ നരേന്ദ്ര ബാബു, ആർഎസ് അരുൺ എന്നിവരുടെ നേതൃത്വത്തിൽ എട്ടു സംഘങ്ങളെയാണ് ദൗത്യത്തിനായി നിയോഗിച്ചിരിക്കുന്നത്.
8 സംഘങ്ങൾ നിയോഗിക്കപ്പെട്ടിരിക്കുന്ന ജോലികൾ അരുൺ സഖറിയ വിശദീകരിച്ചു. ദൗത്യത്തിന് വേണ്ടിയുള്ള ഉപകരണങ്ങളും പരിചയപ്പെടുത്തി. ഓരോ സംഘത്തിന്റെയും തലവൻമാരും നിൽക്കേണ്ട സ്‌ഥലവും നിശ്‌ചയിച്ചു. അരിക്കൊമ്പനെ മയക്കുവെടിവെച്ചു പിടികൂടിയാൽ കൊണ്ടുപോകുന്നതിന് വേണ്ടി ബലപ്പെടുത്തി വാഹനവും തയ്യാറാക്കി. 29ന് കോടതിവിധി അനുകൂലമായാൽ മുപ്പതിന് രാവിലെ നാലുമണിക്ക് ദൗത്യം തുടങ്ങും. അരിക്കൊമ്പൻ നിലവിൽ ദൗത്യമേഖലക്ക് സമീപത്താണ് ഉള്ളത്.
Most Read: ബിബിസി പഞ്ചാബി ന്യൂസ്; ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിന് ഇന്ത്യയിൽ വിലക്ക്