സിക: സംസ്‌ഥാനത്ത് ചികിൽസയിൽ 8 പേർ; നിയന്ത്രണ വിധേയമാകാൻ 2 മാസം വേണ്ടിവരും

By Team Member, Malabar News
Zika In Kerala

തിരുവനന്തപുരം : സംസ്‌ഥാനത്ത് സ്‌ഥിരീകരിച്ച സിക വൈറസ് ബാധ നിയന്ത്രണ വിധേയമാകാൻ ഏകദേശം 2 മാസത്തെ സമയം വേണ്ടി വരുമെന്ന് വ്യക്‌തമാക്കി അധികൃതർ. ഇതുവരെ സിക സ്‌ഥിരീകരിച്ച 28 പേരും തിരുവനന്തപുരം ജില്ലയിൽ നിന്നാണ്. ഇവിടെ നിലവിൽ പ്രതിരോധ പ്രവർത്തനങ്ങളും, കൊതുക് ഉറവിട നശീകരണവും ഊർജിതമാക്കിയിട്ടുണ്ട്.

കൂടാതെ സിക പ്രതിരോധത്തിനായി കേന്ദ്ര സംഘത്തിന്റെ പ്രത്യേക സഹായവും സംസ്‌ഥാനത്തിനുണ്ട്. സ്‌ഥിതിഗതികൾ വിലയിരുത്തുന്നതിനായി കേരളത്തിൽ എത്തിയ കേന്ദ്രസംഘം പ്രതിരോധ പ്രവർത്തനങ്ങളിൽ തൃപ്‌തരാണെന്ന് ജില്ലാ കളക്‌ടർ നവജോത് ഖോസ വ്യക്‌തമാക്കി.

ആകെ രോഗബാധിതരിൽ 8 പേരാണ് നിലവിൽ സംസ്‌ഥാനത്ത് ചികിൽസയിൽ കഴിയുന്നത്. ഇവരിൽ 3 പേർ ഗർഭിണികളാണ്. ഇവരെ പ്രത്യേകം നിരീക്ഷിക്കുന്നുണ്ടെന്നും ആരോഗ്യവകുപ്പ് വ്യക്‌തമാക്കി. കൊതുകുകൾ പരത്തുന്ന രോഗമായതിനാൽ തന്നെ പരിസരങ്ങളിലുള്ള കൊതുകുകളുടെ ഉറവിടങ്ങൾ നശിപ്പിക്കുകയാണ് പ്രധാന മുൻകരുതൽ. കൂടാതെ കോവിഡ് നിലനിൽക്കുന്ന സാഹചര്യമായതിനാൽ മഴക്കാല പൂർവ ശുചീകരണം ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ തടസപ്പെട്ടതും ഇപ്പോൾ രോഗവ്യാപനത്തിന് ഇടയാക്കിയിട്ടുണ്ട്.

Read also : തിരുവിഴാംകുന്ന് ഗവേഷണ കേന്ദ്രത്തിൽ വീണ്ടും പുലിയുടെ സാന്നിധ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE