വയനാട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ കല്‍പ്പറ്റ നിയോജക മണ്ഡലം പൊതു നിരീക്ഷകനായ അഭിഷേക് ചന്ദ്ര ജില്ലയിലെത്തി. 2003 ബാച്ച് ത്രിപുര കാഡര്‍ ഐഎഎസ് ഉദ്യോഗസ്‌ഥനാണ് ഇദ്ദേഹം. നിലവില്‍ തൊഴില്‍ മന്ത്രാലയം സ്‌പെഷല്‍ സെക്രട്ടറിയായി പ്രവർത്തിക്കുന്നു. മഹാരാഷ്‌ട്ര സ്വദേശിയാണ്. കല്‍പ്പറ്റ പൊതുമരാമത്ത് റെസ്‌റ്റ് ഹൗസ് ക്യാംപ് ഓഫീസായി പ്രവര്‍ത്തിക്കും. പൊതുജനങ്ങള്‍ക്ക് 9497117180, 04936 293561 എന്നീ നമ്പറുകൾ വഴി നിരീക്ഷകനെ നേരിട്ട് പരാതികള്‍ അറിയിക്കാം.
Also Read: എലത്തൂർ സീറ്റ് തർക്കം; എംകെ രാഘവന്‍ എംപി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി