കെഎസ്ആർടിസിക്ക് കരുത്തേകാൻ ഇനി ഇലക്‌ട്രിക്‌ ബസുകളും

By News Bureau, Malabar News
Ajwa Travels

തിരുവനന്തപുരം: കെഎസ്ആർടിസിക്ക് കരുത്തേകാൻ ഇനി ഇലക്‌ട്രിക് ബസുകളും. പുതുതായി വാങ്ങിയ ഇലക്‌ട്രിക് ബസുകളിൽ 5 എണ്ണം തിരുവനന്തപുരത്തെത്തി.

തലസ്‌ഥാനത്തെ സിറ്റി സര്‍ക്കുലര്‍ സര്‍വീസിലേക്ക് ഒരാഴ്‌ചക്കകം ഇലക്‌ട്രിക് ബസുകളെ നിയോഗിച്ച് തുടങ്ങും. ഹരിയാനയിലെ പിഎംഐ കമ്പനിയില്‍ നിന്നാണ് കെഎസ്ആർടിസി ഇലക്‌ട്രിക് ബസുകൾ വാങ്ങുന്നത്. ഇത്തരത്തിലുള്ള അഞ്ച് ബസുകളാണ് ഇന്ന് തിരുവനന്തപുരത്ത് എത്തിയത്.

ഒരു ബസിന്റെ വില 94.27 കോടി രൂപയാണ്. ലോ ഫ്ളോര്‍ ബസുകളെക്കാള്‍ വലിപ്പം കുറവാണ് ഇലക്‌ട്രിക് ബസുകള്‍. 9 മീറ്റര്‍ നീളവും 3 മീറ്റര്‍ വീതിയുമുള്ള ബസില്‍ 30 പേര്‍ക്ക് ഇരുന്ന് യാത്രചെയ്യാം.

കെ സ്വിഫ്റ്റ് ആസ്‌ഥാനത്ത് എത്തിയ ഇലക്‌ട്രിക് ബസുകൾ നേരിൽ കണ്ട് വിലയിരുത്താൻ ഗതാഗത മന്ത്രി ആന്റണി രാജു നേരിട്ടെത്തി.

ആദ്യ ഘട്ടത്തിൽ 15 ബസുകളാണ് എത്തിക്കുക. നിലവിൽ സിറ്റി സർക്കുലറിൽ ഓടുന്ന ബസുകൾ സിറ്റി ഷട്ടിലിലേക്ക് മാറ്റാനും പദ്ധതിയുണ്ട്. സിറ്റി സര്‍ക്കുലര്‍ ലാഭത്തിലാക്കാന്‍ വൈദ്യുതി ബസുകള്‍ക്ക് കഴിയുമെന്നാണ് പ്രതീക്ഷ.

Most Read: സംസ്‌ഥാനത്തെ വൈദ്യുതി നിരക്ക് വർധന ഇന്ന് പ്രഖ്യാപിക്കും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE