മഴയും കാറ്റും; അങ്കമാലിയിലെ യുഡിഎഫ് സ്‌ഥാനാർഥിയുടെ പ്രചരണത്തിനിടെ അപകടം

By News Desk, Malabar News
Heavy-rain-kerala_Malabar news
Representational Image
Ajwa Travels

കൊച്ചി: അങ്കമാലിയിലെ യുഡിഎഫ് സ്‌ഥാനാർഥി റോജി എം ജോണിന്റെ പര്യടന വാഹനങ്ങൾക്ക് മീതെ വൈദ്യുതി പോസ്‌റ്റും മരവും വീണ് അപകടം. സ്‌ഥാനാർഥിയും സംഘവും അപകടത്തിൽ നിന്ന് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

എയർപോർട്ട് മരോട്ടിച്ചോട് കനാൽ ബണ്ട് റോഡിൽ വൈകിട്ട് ആറരയോടെയാണ് അപകടം ഉണ്ടായത്. ശക്‌തമായ മഴയിലും കാറ്റിലുമാണ് വൈദ്യുതി പോസ്‌റ്റും മരവും വീണത്. വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവായി. അങ്കമാലിയിൽ നിന്നും ഫയർഫോഴ്‌സ് എത്തിയാണ് മരം വെട്ടിമാറ്റിയത്.

Also Read: ജെപി നഡ്ഡ വെള്ളിയാഴ്‌ച കണ്ണൂരിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE