തൃശൂര്‍: കോര്‍പ്പറേഷനിലെ 1 മുതല്‍ 28 വരെയുള്ള ഡിവിഷനുകളിലേക്കുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിംഗ് ഡിസംബര്‍ 7 ന് നടക്കും. ചെമ്പൂക്കാവിലെ മഹാരാജാസ് ടെക്നോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ രാവിലെ 9 മണിക്കാണ് കമ്മീഷനിംഗ് നടക്കുക.
ആദ്യം 1 മുതല്‍ 14 വരെയുള്ള ഡിവിഷനുകളുടെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളാണ് കമ്മീഷനിംഗ് ചെയ്യുക. ഇതിന് ശേഷമായിരിക്കും ശേഷിക്കുന്ന മറ്റ് ഡിവിഷനുകളിലെ മെഷീനുകളുടെ കമ്മീഷനിംഗ് ചെയ്യുക.
സ്ഥാനാര്‍ഥിക്കോ, സ്ഥാനാര്‍ഥി ചുമതലപ്പെടുത്തുന്ന ഒരാള്‍ക്കോ ഇത് വീക്ഷിക്കുന്നതിന് അവസരമുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.
Malabar News: ക്രിസ്ത്യൻ പള്ളിയിലെ കവർച്ചാ ശ്രമം; പ്രതികൾ അറസ്റ്റിൽ