ഒരു വര്‍ഷം ശമ്പളം ഇല്ലാതെ അവധി; പൈലറ്റുമാര്‍ക്ക് വാഗ്‌ദാനവുമായി എമിറേറ്റ്‌സ്

By Team Member, Malabar News
Malabarnews_emiretes
Representational image
Ajwa Travels

ദുബായ് : കോവിഡ് പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ നിര്‍ണായക നീക്കവുമായി എമിറേറ്റ്‌സ്. പൈലറ്റുമാര്‍ക്ക് ശമ്പളമില്ലാതെ ഒരു വര്‍ഷത്തെ അവധി വാഗ്‌ദാനവുമായാണ് എമിറേറ്റ്‌സ് രംഗത്ത് എത്തിയിരിക്കുന്നത്. ഒരു വര്‍ഷത്തെ കാലാവധിയാണ് ഇതിനായി പ്രഖ്യാപിച്ചത്. കോവിഡ് പ്രതിസന്ധി മറികടക്കുകയാണ് കമ്പനി ഇതിലൂടെ ലക്ഷ്യമിടുന്നത്. അതിനായി ജോലി സമയം ക്രമീകരിക്കുന്നതിൽ അടക്കം മാറ്റങ്ങള്‍ വരുത്താനുള്ള തീരുമാനത്തിലാണ് ഇപ്പോള്‍ കമ്പനി.

കോവിഡ് വ്യാപനം രൂക്ഷമായതോടെ വ്യോമഗതാഗത മേഖലയിലെ ഇപ്പോഴത്തെ അവസ്‌ഥ പരിഗണിച്ചാണ് പൈലറ്റുമാര്‍ക്ക് ഒരു വര്‍ഷത്തെ അവധി വാഗ്‌ദാനം മുന്നോട്ട് വച്ചതെന്ന് എമിറേറ്റ്‌സ് അധികൃതര്‍ അറിയിച്ചു. ഇപ്പോഴത്തെ സാഹചര്യത്തില്‍ മാറ്റം ഉണ്ടാകുന്ന മുറക്ക് അവധിയില്‍ പ്രവേശിക്കുന്നവരെ നേരത്തെ തന്നെ തിരിച്ചു വിളിച്ചേക്കാം എന്നും അധികൃതര്‍ വ്യക്‌തമാക്കുന്നുണ്ട്. കൂടാതെ അവധിയില്‍ പോകുമ്പോഴും താമസ സൗകര്യവും, ആരോഗ്യ പരിരക്ഷയും, മറ്റ് ആനുകൂല്യങ്ങളും കമ്പനി നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ജൂണില്‍ കോവിഡ് പ്രതിസന്ധി രൂക്ഷമായപ്പോള്‍ തന്നെ കമ്പനി ജീവനക്കാരെ പിരിച്ചു വിടുന്ന നടപടികള്‍ ആരംഭിച്ചു കഴിഞ്ഞിരുന്നു. 2019-2020 സാമ്പത്തിക വര്‍ഷത്തില്‍ കോവിഡിന് മുന്‍പ് 60000 ജീവനക്കാരെ പുതുതായി നിയമിച്ച സ്‌ഥാനത്താണ് ഇപ്പോള്‍ വന്‍ രീതിയില്‍ ജീവനക്കാരെ പിരിച്ചു വിടാനുള്ള നീക്കത്തിലേക്ക് എമിറേറ്റ്‌സ് നീങ്ങുന്നത്.

Read also : അമേരിക്കൻ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക്: നിർണായക മുന്നേറ്റം നടത്തി ബൈഡൻ, വിചിത്രമെന്ന് ട്രംപ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE