ചിലവ് കുറഞ്ഞ വൈദ്യുതി പദ്ധതികൾക്ക് പ്രാധാന്യം നൽകും; മന്ത്രി കെ കൃഷ്‌ണൻകുട്ടി

By Staff Reporter, Malabar News
k-krishnankutty
Ajwa Travels

പാലക്കാട്: വൈദ്യുതി രംഗത്തെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ കുറഞ്ഞ ചിലവിലുള്ള വൈദ്യുതി ഉൽപാദന പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കുമെന്ന് മന്ത്രി കെ കൃഷ്‌ണൻകുട്ടി പറഞ്ഞു. പട്ടാമ്പിയില്‍ 110 കെവി സബ് സ്‌റ്റേഷന്‍ ഉൽഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഇടുക്കിയിലെ പദ്ധതി പോലെ ചിലവ് കുറഞ്ഞ ഉൽപാദന പദ്ധതിയുണ്ടെങ്കിലേ സംസ്‌ഥാനത്ത് വ്യവസായ മേഖലകളിലുള്‍പ്പെടെ വികസനം കൈവരിക്കാനാകൂ.

സോളാര്‍ പദ്ധതികള്‍ വ്യാപകമാക്കാന്‍ ജനപ്രതിനിധികളുടെ സഹകരണം ഉണ്ടാവണമെന്നും കര്‍ഷകര്‍ കൃഷി ശാസ്‌ത്രീയ രീതിയില്‍ നടത്തിയാല്‍ കൂടുതല്‍ ലാഭകരമാക്കാന്‍ കഴിയുമെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു. കഴിഞ്ഞ സര്‍ക്കാര്‍ ഏകദേശം ഒരു ലക്ഷം കോടി രൂപയുടെ വിതരണശൃംഖല സ്‌ഥാപിച്ചു കഴിഞ്ഞു.

വിതരണശൃംഖല ഇത്രയും നല്ലതായത് കൊണ്ടാണ് സബ്‌സിഡി നല്‍കാന്‍ കഴിയുന്നത്. വൈദ്യുതി മേഖല സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നയം സാധാരണക്കാരന് സബ്‌സിഡിയായി വൈദ്യുതി ലഭിക്കുന്നത് ഇല്ലാതാക്കുമെന്നും മന്ത്രി പറഞ്ഞു. പട്ടാമ്പി കിഴായൂരില്‍ രണ്ട് ഏക്കര്‍ സ്‌ഥലത്ത് 20.6 കോടി രൂപ ചിലവിൽ നിർമിച്ച 110 കെവി സബ് സ്‌റ്റേഷന്റെ ഉൽഘാടനമാണ് നടന്നത്.

Read Also: വാക്‌സിനേഷൻ കുറഞ്ഞ ജില്ലകളിൽ പരിശോധന വർധിപ്പിക്കാൻ നിർദ്ദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE