ഇഎസ്‌ഐ വിഹിതം; ജൂൺ 30 വരെ ഒറ്റത്തവണ ഇളവ് നൽകാൻ തീരുമാനം

By Team Member, Malabar News
esi
Representational image
Ajwa Travels

തിരുവനന്തപുരം : ഇഎസ്ഐ വിഹിതം മുടങ്ങിയ ഗുണഭോക്‌താക്കൾക്ക് മെഡിക്കൽ ആനുകൂല്യങ്ങൾ തുടർന്നും ലഭിക്കാനായി യോഗ്യതാ മാനദണ്ഡങ്ങളിൽ ജൂൺ 30 വരെ ഒറ്റത്തവണ ഇളവു നൽകാൻ ഇഎസ്ഐ കോർപറേഷൻ തീരുമാനിച്ചു. നിലവിലത്തെ കോവിഡ് വ്യാപന സാഹചര്യത്തിൽ സ്‌ഥാപനങ്ങൾ അടച്ചു പൂട്ടിയതിനാൽ വിഹിതം മുടങ്ങിയത് കണക്കിലെടുത്താണ് ഇപ്പോൾ ഇഎസ്‌ഐ പുതിയ തീരുമാനം എടുത്തിരിക്കുന്നത്.

അതിനാൽ തന്നെ ഇഎസ്ഐ ആനുകൂല്യങ്ങൾക്ക് നിലവിൽ അർഹതയുള്ള ഗുണഭോക്‌താവിന് സൂപ്പർ സ്‌പെഷ്യാലിറ്റി ഉൾപ്പെടെ എല്ലാ മെഡിക്കൽ ആനുകൂല്യങ്ങൾക്കും ഉള്ള യോഗ്യത പരിശോധിക്കുമ്പോ‍ൾ 2020 ഏപ്രിൽ 1 മുതൽ സെപ്റ്റംബർ 30 വരെ വിഹിതം അടച്ചതായി കണക്കാക്കുമെന്ന് ഇഎസ്ഐ കോർപറേഷൻ ഡെപ്യൂട്ടി ഡയറക്‌ടർ ഇൻ ചാർജ് ഡി പ്രശാന്ത് വ്യക്‌തമാക്കി.

Read also : 45 വയസ് കഴിഞ്ഞവർക്കുള്ള കോവിഡ് വാക്‌സിനേഷൻ ഇന്ന് മുതൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE