ഹേഗ്: യൂറോപ്യൻ മെഡിക്കൽ ഏജൻസി സുരക്ഷിതമെന്ന് റിപ്പോർട് നൽകിയതിനെ തുടർന്ന് ആസ്‌ട്രസെനക കോവിഡ് വാക്‌സിൻ ഉപയോഗം വീണ്ടും ആരംഭിക്കാൻ യൂറോപ്യൻ രാജ്യങ്ങൾ. വാക്‌സിൻ ഉപയോഗിക്കുന്നവരിൽ രക്‌തം കട്ടപിടിക്കുന്ന പ്രശ്‌നം കണ്ടെത്തിയില്ലെന്ന് ഏജൻസി വ്യക്‌തമാക്കി. ലോകാരോഗ്യ സംഘടനയും ബ്രിട്ടീഷ് ഹെൽത്ത് ഏജൻസിയും വാക്‌സിന് അംഗീകാരം നൽകിയതിന് പിന്നാലെയാണ് യൂറോപ്യൻ മെഡിക്കൽ ഏജൻസിയും വാക്‌സിന് അംഗീകാരം നൽകിയത്.
വാക്‌സിന്‍ സ്വീകരിച്ച ചിലരില്‍ രക്‌തം കട്ടപിടിക്കുന്നുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ ആസ്ട്രസെനകയുടെ കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം ഇറ്റലിയും ജര്‍മനിയും ഫ്രാന്‍സും തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചിരുന്നു. വാക്‌സിന്‍ സ്വീകരിച്ച ചിലരില്‍ അപകടകരമായ രീതിയില്‍ രക്‌തം കട്ടപിടിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. അതേസമയം, വാക്‌സിന് എതിരായ ആരോപണത്തിന് തെളിവുകളില്ലെന്നാണ് കമ്പനിയും യൂറോപ്യന്‍ റെഗുലേറ്റേഴ്‌സും പ്രതികരിച്ചത്.
റിപ്പോർട്ടുകളുടെ അടിസ്‌ഥാനത്തിൽ ഡെന്‍മാര്‍ക്ക് ആണ് ആസ്ട്രസെനക്ക കോവിഡ് വാക്‌സിന്റെ വിതരണം ആദ്യമായി നിര്‍ത്തിവെച്ചത്. പിന്നാലെ നെതര്‍ലന്‍ഡ്‌സ്, അയര്‍ലന്‍ഡ്, നോര്‍വേ, ഐസ്‌ലാന്‍ഡ്, കോംഗോ, ബള്‍ഗേറിയ തുടങ്ങിയ രാജ്യങ്ങളും ആസ്ട്രസെനകയുടെ വാക്‌സിന്‍ വിതരണം നിര്‍ത്തിവെച്ചിരുന്നു.
യൂറോപ്യൻ രാജ്യങ്ങളിൽ വീണ്ടും കോവിഡ് വ്യാപിക്കുന്നതിനിടെയാണ് ആസ്‌ട്രസെനക വാക്‌സിന്റെ ഉപയോഗം വീണ്ടും തുടങ്ങുന്നത്. ജർമ്മനി, ഫ്രാൻസ്, സ്‌പെയിൻ, ഇറ്റലി, നെതർലാൻഡ്, പോർച്ചുഗൽ, ലിത്വാനിയ, ലാത്‌വിയ, ബൾഗേറിയ തുടങ്ങിയ രാജ്യങ്ങൾ എല്ലാം ആസ്‌ട്രസെനകയുടെ വാക്‌സിൻ ഉപയോഗിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
Read also: റിയാദിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന വാക്‌സിൻ വിതരണ കേന്ദ്രം ഉടൻ