റിയാദ്: 24 മണിക്കൂറും പ്രവർത്തിക്കുന്ന കോവിഡ് വാക്‌സിൻ വിതരണ കേന്ദ്രം ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം. വാക്‌സിൻ സ്വീകരിക്കാൻ കൂടുതൽ ആളുകൾ രജിസ്‌റ്റർ ചെയ്‌ത സാഹചര്യത്തിലാണ് നടപടിയെന്നും മന്ത്രാലയം വ്യക്‌തമാക്കി.
റിയാദ് ഇന്റർനാഷണൽ കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെന്ററിലെ വാക്‌സിനേഷൻ കേന്ദ്രമാണ് 24 മണിക്കൂറും പ്രവർത്തനസജ്‌ജമാക്കാൻ തീരുമാനിച്ചത്. സ്വിഹതി മൊബൈൽ ആപ്പ്ളിക്കേഷൻ വഴി രജിസ്‌റ്റർ ചെയ്യുന്നവർക്കാണ് വാക്‌സിൻ വിതരണം ചെയ്യുക. ദിവസം, സമയം, വാക്‌സിനേഷൻ കേന്ദ്രം എന്നിവ തിരഞ്ഞെടുക്കാനുള്ള അവസരവുമുണ്ട്. രാജ്യത്തെ സ്വദേശികൾക്കും വിദേശികൾക്കും പരമാവധി വേഗത്തിൽ വാക്‌സിൻ ലഭ്യമാക്കുകയാണ് ലക്ഷ്യം.
രാജ്യത്തെ 13 പ്രവിശ്യകളിലായി 500ൽ അധികം വാക്‌സിനേഷൻ കേന്ദ്രങ്ങൾ വഴിയാണ് വാക്‌സിൻ വിതരണം ചെയ്യുന്നത്. ഇതുവരെ 26 ലക്ഷം ഡോസുകളാണ് വിതരണം ചെയ്‌തത്. പ്രതിരോധ കുത്തിവെപ്പുകൾ ദിവസേന 1.25 ലക്ഷം ഡോസായി വർധിപ്പിക്കുമെന്നും ആരോഗ്യമന്ത്രാലയം വ്യക്‌തമാക്കി.
Read also: ആറുവയസ് പൂര്‍ത്തിയായ കുട്ടികളുടെ ഫിങ്കര്‍പ്രിന്റ് രജിസ്‌റ്റര്‍ ചെയ്യണം; സൗദി പാസ്‌പോര്‍ട്ട് വിഭാഗം