കൊയിലാണ്ടിയില്‍ തട്ടിക്കൊണ്ടുപോയ യുവാവിനെ വിട്ടയച്ചു; പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമെന്ന് സൂചന

By Staff Reporter, Malabar News
koyilandy-Expatriate- kidnap
Ajwa Travels

കോഴിക്കോട്: കൊയിലാണ്ടിയില്‍ തട്ടിക്കൊണ്ടുപോയ പ്രവാസി യുവാവിനെ വിട്ടയച്ചു. അഞ്ചംഗ സായുധ സംഘം തട്ടിക്കൊണ്ടുപോയ ഊരള്ളൂര്‍ സ്വദേശി അഷ്‌റഫിനെ ഇന്ന് പുലര്‍ച്ചയോടെ കുന്ദമംഗലത്ത് ഇറക്കിവിടുകയായിരുന്നു.

തട്ടിക്കൊണ്ടുപോയ സംഘം ഇയാളെ ഉപദ്രവിച്ചതായി പോലീസ് പറഞ്ഞു. കാല്‍ ഒടിഞ്ഞ നിലയിലാണ്. തട്ടിക്കൊണ്ടുപോയവര്‍ ഭീഷണിപ്പെടുത്തുകയും ആയുധങ്ങള്‍ ഉപയോഗിച്ച് പരുക്കേല്‍പ്പിക്കുകയും ചെയ്‌തിട്ടുണ്ട്‌. അഷ്‌റഫ് കുന്ദമംഗലത്തും മാവൂരിനും ഇടയ്‌ക്കുള്ള തടിമില്ലിനടുത്താണ് ഉണ്ടായിരുന്നതെന്നാണ് പോലീസിന് ലഭിച്ച മൊഴി.

ഇന്നലെ രാവിലെയാണ് അഷ്‌റഫിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയത്. അഷ്‌റഫിന്റെ സഹോദരന്‍ നല്‍കിയ പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. കൂടാതെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട സംസാരമുണ്ടായതായി ബന്ധുക്കള്‍ പോലീസിന് മൊഴി നല്‍കുകയും ചെയ്‌തിരുന്നു.

അതേസമയം കൊടുവള്ളി കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്ത് സംഘത്തില്‍ അഷ്‌റഫ് കാരിയറായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ. മെയ് 26ന് റിയാദില്‍ നിന്നെത്തിയ ഇയാള്‍ സ്വര്‍ണം കൊണ്ടുവന്നിരുന്നു എന്നാണ് പോലീസിന് ലഭിച്ച വിവരം. എന്നാല്‍ എത്തിച്ച സ്വര്‍ണം മറ്റാര്‍ക്കോ മറിച്ചുവിറ്റതോടെയാണ് ഇരുസംഘങ്ങളും തമ്മില്‍ പ്രശ്‌നമുണ്ടായതും ഇയാളെ തട്ടിക്കൊണ്ടുപോയതും. വടകര ഡിവൈഎസ്‌പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

Malabar News: കരിപ്പൂരിൽ നിന്ന് 32 ലക്ഷത്തിന്റെ സ്വർണമിശ്രിതം പിടികൂടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE