പ്രവാസി ക്ഷേമ പദ്ധതികള്‍ക്ക് പ്രാമുഖ്യം ഉണ്ടാകണം; കുവൈറ്റ് കേരള ഇസ്‌ലാമിക് കൗണ്‍സില്‍

By Desk Reporter, Malabar News
Kuwait Kerala Islamic Council
(ഫയൽ ഫോട്ടോ)
Ajwa Travels

കുവൈറ്റ്: കേരളമുള്‍പ്പെടെയുളള സംസ്‌ഥാനങ്ങളില്‍ രാഷ്‌ട്രീയ മുന്നണികളുടെ പ്രകടന പത്രികയിൽ പ്രവാസി ക്ഷേമ പദ്ധതികള്‍ക്ക് പ്രാമുഖ്യം ഉണ്ടാകണമെന്ന് കുവൈറ്റ് കേരള ഇസ്‌ലാമിക് കൗണ്‍സില്‍ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് അടുത്തു വരുന്ന ഈ സാഹചര്യത്തിലാണ് കൗണ്‍സില്‍ ഈ ആവശ്യം മുന്നോട്ടു വച്ചിരിക്കുന്നത്

സ്വദേശി വല്‍കരണം, കോവിഡ് വ്യാപന നിയന്ത്രണങ്ങൾ, മറ്റ് സാമ്പത്തിക പ്രതിസന്ധികൾ എന്നിങ്ങനെ പലകാരണങ്ങളാൽ നിരവധി പേര്‍ക്കാണ് ദിനം പ്രതി തൊഴില്‍ നഷ്‌ടമാകുന്നത്. ചെറുകിട സ്‌ഥാപനങ്ങളും മറ്റു വ്യവസായങ്ങൾ നടത്തുന്ന പ്രവാസികളും അടച്ചു പൂട്ടലിന്റെ വക്കിലാണ്.

നാടിന്റെ സാമ്പത്തിക സാമൂഹിക പുരോഗതിക്ക് മുഖ്യ പങ്കുവഹിച്ചു കൊണ്ടിരിക്കുന്ന പ്രവാസി സമൂഹത്തിന് സമാശ്വാസം പകരുന്ന പുനരധിവാസ പദ്ധതികള്‍ ആവിഷ്‌കരിക്കാനും നടപ്പിലാക്കാനും കേന്ദ്ര സംസ്‌ഥാന സര്‍ക്കാരുകള്‍ക്ക് ധാര്‍മികമായ ബാധ്യതയുണ്ടെന്നും കൗൺസിൽ ചൂണ്ടിക്കാട്ടി. കാര്യക്ഷമമായ പദ്ധതികള്‍ ആസൂത്രണം ചെയ്‌ത്‌ നടപ്പിലാക്കാൻ ബന്ധപ്പെട്ടവര്‍ ശ്രദ്ധ ചെലുത്തണമെന്നും കൗണ്‍സില്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

Most Read: വർഗീയ കലാപങ്ങൾ ഒഴിവാക്കാൻ മിശ്ര വിവാഹങ്ങൾക്ക് സാധിക്കും; സുപ്രീംകോടതി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE