ന്യൂഡെല്‍ഹി : ഇന്ത്യയില്‍ നിന്നുള്ള പ്രവാസികള്‍ക്ക് ഏറ്റവും പ്രിയങ്കരമായ നഗരങ്ങളുടെ പട്ടിക പുറത്തുവിട്ട് ഇന്റര്‍നാഷന്‍സ്. ഇന്റര്‍നാഷന്‍സിന്റെ ഏറ്റവും പുതിയ സര്‍വേ റിപ്പോര്‍ട്ടിലാണ് നഗരങ്ങളുടെ പട്ടിക പുറത്തുവിട്ടത്. പ്രവാസികള്‍ക്ക് പ്രിയപ്പെട്ട നഗരങ്ങളില്‍ ഒന്നാമത് നില്‍ക്കുന്നത് സ്‍പെയിനിലെ വലെന്‍സിയയാണ്. പട്ടികയില്‍ ആദ്യ 20 നഗരങ്ങളില്‍ തന്നെ പ്രമുഖ അറബ് രാജ്യങ്ങളും ഉള്‍പ്പെടുന്നുണ്ട്.
അറബ് രാജ്യങ്ങളുടെ കൂട്ടത്തില്‍ നിന്നും പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്ന നഗരം അബുദാബിയാണ്. പട്ടികയില്‍ പത്താം സ്‌ഥാനത്താണ് അബുദാബി. കൂടാതെ പതിനാലാം സ്‌ഥാനത്തുള്ള ഒമാന്‍ തലസ്‌ഥാനമായ മസ്‌ക്കറ്റും, പതിനഞ്ചാം സ്‌ഥാനത്തുള്ള ഖത്തര്‍ തലസ്‌ഥാനമായ ദോഹയും, ഇരുപതാം സ്‌ഥാനത്തുള്ള ദുബായിയുമാണ് ആദ്യ ഇരുപതില്‍ ഉള്‍പ്പെട്ടിട്ടുള്ള അറബ് രാജ്യങ്ങള്‍. വലെന്‍സിയ കഴിഞ്ഞാല്‍ സ്‍പെയിനിലെ തന്നെ അലകാന്റ, ലിസ്ബണ്‍, പാനമ സിറ്റി, സിംഗപ്പൂര്‍, മലാഗ, ബ്യുണസ് അയേഴ്സ്, ക്വലാലംബൂര്‍, മാഡ്രിഡ്, അബുദാബി എന്നിവയാണ് ആദ്യ പത്തില്‍ ഉള്‍പ്പെടുന്ന നഗരങ്ങള്‍.
തുടര്‍ന്നുള്ള സ്‌ഥാനങ്ങളില്‍ 42 ആം സ്‌ഥാനത്ത് റിയാദും, 52 ആം സ്‌ഥാനത്ത് ജിദ്ദയും ഇടം നേടിയിട്ടുണ്ട്. പട്ടികയില്‍ ഏറ്റവും അവസാനം ഇടം നേടിയ നഗരം 66 ആം സ്‌ഥാനത്തുള്ള കുവൈറ്റിലെ സാല്‍മിയയാണ്.
Read also : ഇന്ത്യൻ ബസ്‌മതി അരിയുടെ ഇറക്കുമതി വർധിപ്പിക്കാൻ യുഎഇ