കോട്ടയത്ത് പ്രതീക്ഷിച്ച വിജയം നേടി; സിപിഎം ജില്ലാ സെക്രട്ടറി വിഎന്‍ വാസവന്‍

By Desk Reporter, Malabar News
Malabar-News_VN-Vasavan
Ajwa Travels

കോട്ടയം: ജില്ലയിൽ ഇടതുമുന്നണി പ്രതീക്ഷിച്ച വിജയം നേടിയെന്ന് സിപിഎം ജില്ലാ സെക്രട്ടറി വിഎൻ വാസവൻ. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണ നേട്ടവും ജോസ് കെ മാണിയുടെ മുന്നണി പ്രവേശനവും വിജയത്തിന് കാരണമായെന്നും അദ്ദേഹം പറഞ്ഞു. കേരളാ കോൺഗ്രസിന്റെ സ്വാധീനമില്ലാത്ത ഇടങ്ങളിലും എൽഡിഎഫ് മുന്നേറ്റം പ്രകടമായി. യുഡിഎഫിന്റെ സഹായത്താലാണ് എന്‍ഡിഎ സീറ്റ് വര്‍ധിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, അഭിമാനകരമായ വിജയമാണ് കോട്ടയത്ത് നേടിയതെന്ന് ജോസ് കെ മാണി പ്രതികരിച്ചു. കേരളാ കോണ്‍ഗ്രിനും ഇടതുപക്ഷത്തിനും ചരിത്ര വിജയമാണ് നേടാന്‍ കഴിഞ്ഞത്. എക്കാലവും യുഡിഎഫിനൊപ്പം നിന്ന ജില്ലയാണ് കോട്ടയം. യുഡിഎഫിന് ഒപ്പം ഉണ്ടായിരുന്നപ്പോള്‍ മൽസരിച്ച സീറ്റുകളിലെല്ലാം കേരളാ കോണ്‍ഗ്രസ് ഇത്തവണ മൽസരിച്ചിരുന്നു. അവിടെയെല്ലാം ചരിത്രമാറ്റം സൃഷ്‌ടിക്കാന്‍ കഴിഞ്ഞുവെന്നും ജോസ് കെ മാണി പാലായില്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.

കോട്ടയത്ത് യുഡിഎഫ് കോട്ടകൾ ഇളക്കിയാണ് എൽഡിഎഫിന്റെ മുന്നേറ്റം. ചരിത്രത്തില്‍ ആദ്യമായാണ് പാലാ നഗരസഭ എല്‍ഡിഎഫ് പിടിക്കുന്നത്. ഇതുവരെ വന്ന ഫലം അനുസരിച്ച് 14 സീറ്റുകളിൽ എൽഡിഎഫ് വിജയിച്ചു.

Also Read:  തിരുവനന്തപുരം കോര്‍പ്പറേഷൻ; ഭരണം നേടി എല്‍ഡിഎഫ്, യുഡിഎഫിന് കനത്ത തിരിച്ചടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE