സൗദിയിൽ ഇന്ധന കപ്പലിൽ സ്‍ഫോടനം; ആളപായമില്ല

By Trainee Reporter, Malabar News
Representational image

ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദ തുറമുഖത്ത് ഇന്ധന കപ്പലിന് നേരെ ഭീകരാക്രമണം. തിങ്കളാഴ്‌ച രാത്രി പ്രാദേശിക സമയം 12.40നാണ് സംഭവം. ആർക്കും അപകടം പറ്റിയിട്ടില്ലെന്നാണ് പുറത്തുവരുന്ന വാർത്തകൾ. സ്‍ഫോടക വസ്‌തുക്കൾ അടങ്ങിയ ബോട്ട് ഉപയോഗിച്ചാണ് കപ്പലിന് നേരെ അക്രമണമുണ്ടായതെന്ന് സൗദി അറിയിച്ചു. ഇന്ധനം ഇറക്കുന്നതിനായി ടെർമിനലിൽ നങ്കൂരമിട്ട സമയത്താണ് സ്‍ഫോടനം നടന്നത്. തുടർന്ന് കപ്പലിൽ നേരിയ തീപിടിത്തമുണ്ടായി. ഉടനെത്തന്നെ അഗ്‌നിശമന, സുരക്ഷാ വിഭാഗം കപ്പലിലെ തീ അണച്ചതായാണ് റിപ്പോർട്ടുകൾ.

നേരത്തെയും സൗദിയിൽ ഇന്ധന വിതരണവുമായി ബന്ധപ്പെട്ട ഇടങ്ങളിൽ ആക്രമണമുണ്ടായിട്ടുണ്ട്.

സൗദി ഊർജമന്ത്രാലയം സംഭവത്തെ അപലപിച്ചു. ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. സ്‍ഫോടനം ഇന്ധന വിതരണത്തെ ബാധിച്ചില്ലെന്നാണ് സൂചന.

Read also: തൊഴിലാളി പ്രക്ഷോഭം; വിസ്‌ട്രോൺ കമ്പനിക്ക് 437 കോടിയുടെ നഷ്‌ടം; അന്വേഷണത്തിന് ആപ്പിളും

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE