ഉരുളക്കിഴങ്ങുണ്ടോ? എളുപ്പത്തിൽ തയ്യാറാക്കാം ഈ ഫേസ് പാക്കുകൾ

By News Bureau, Malabar News
Ajwa Travels

ചർമ സംരക്ഷണത്തിൽ ഉരുളക്കിഴങ്ങിന്റെ പ്രാധാന്യം അറിയാമോ? പലർക്കും അറിയില്ല എന്നതാണ് വാസ്‌തവം. പല സൗന്ദര്യ വർധക വസ്‌തുക്കളിലും ഉരുളക്കിഴങ്ങ് പ്രധാന ഘടകമായി ഉപയോഗിക്കുന്നുണ്ട്.

പ്രകൃതദത്തമായ ബ്ളീച്ചിങ് ഏജന്റ് ആയി പ്രവർത്തിക്കാനും ആന്റി ഓക്‌സിഡന്റുകളുടെ സഹായത്തോടെ ചർമത്തെ അപകടകരമായ സൂര്യരശ്‌മികളിൽ നിന്ന് സംരക്ഷിക്കാനും ഉരുളക്കിഴങ്ങിന് സാധിക്കും.

ചർമ സംരക്ഷണത്തിന് ഉരുളക്കിഴങ്ങ് ഏതൊക്കെ രീതിയിൽ ഉപയോഗിക്കാമെന്ന് നോക്കാം.

ഉരുളക്കിഴങ്ങ്, തേൻ

ഉരുളക്കിഴങ്ങിന്റെ നീര് എടുത്തശേഷം അതിലേക്ക് തേൻ ചേർക്കുക. ഇത് മുഖത്തു തേച്ചശേഷം 10 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം. ഉരുളക്കിഴങ്ങിന്റെ നീര് ചർമത്തിലെ ടാൻ ഒഴിവാക്കാൻ സഹായിക്കും. ആഴ്‌ചയിൽ രണ്ടുതവണ ഇത് ആവർത്തിക്കുന്നത് മുഖം തിളങ്ങാൻ സഹായിക്കും.

ഉരുളക്കിഴങ്ങ്, നാരങ്ങാനീര്

ഉരുളക്കിഴങ്ങ് പോലെ നാരങ്ങാനീരും ചർമത്തിന്റെ സൗന്ദര്യം വർധിപ്പിക്കാൻ സഹായിക്കും. നാരങ്ങാനീരിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, ചർമം തിളങ്ങാൻ ഫലപ്രദമാണ്. രണ്ട് സ്‌പൂൺ നാരങ്ങാനീര് ഉരുളക്കിഴങ്ങ് നീരിൽ ചേർത്ത് പാക് ഉണ്ടാക്കി മുഖത്ത് പുരട്ടിയശേഷം 10 മിനിറ്റ് കഴിഞ്ഞ് സ്‌ക്രബ് ചെയ്‌തശേഷം കഴുകിക്കളയാം.

ഉരുളക്കിഴങ്ങ്, തക്കാളി

ഉരുളക്കിഴങ്ങിന്റെ നീരിലേക്ക് തക്കാളി പിഴിഞ്ഞത് ചേർക്കുക. മുഖക്കുരു, മുഖത്തെ പാടുകൾ എന്നിവ മാറാൻ ഇത് ഫലപ്രദമാണ്. ആവശ്യമെങ്കിൽ ഇതിലേക്ക് അൽപം തേൻ ചേർത്തും മുഖത്ത് പുരട്ടാം.

Most Read: ‘രാത്‌സസ’ന് ശേഷം ‘എഫ്ഐആറു’മായി വിഷ്‌ണു വിശാൽ; ട്രെയ്‌ലർ പുറത്ത് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE