പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിച്ച ‘രാത്‌സസ’ന് ശേഷം മറ്റൊരു ആക്ഷൻ ത്രില്ലറുമായി വിഷ്‌ണു വിശാല്‍ എത്തുന്നു. മനു ആനന്ദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘എഫ്‌ഐആറി’ൽ ആണ് വിശാൽ നായകനായി എത്തുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി.
‘ഫൈസല്‍ ഇബ്രാഹിം റെയ്‌സ്’ എന്നാണ് ചിത്രത്തിന്റെ മുഴുവന്‍ പേര്. മഞ്‌ജിമ മോഹൻ, റെയ്‌സ വിൽസൺ, റെബ മോണിക്ക എന്നിവർ നായികമാരാകുന്ന ചിത്രത്തിൽ സംവിധായകൻ ഗൗതം വാസുദേവ് മേനോനും ഒരു പ്രധാന വേഷത്തിലുണ്ട്.
സുജാത പ്രൊഡക്‌ഷന്‍സിന്റെ ബാനറില്‍ ആനന്ദ് ആണ് ചിത്രം നിർമിക്കുന്നത്. മലയാളി നടി മാലാ പാർവതിയാണ് ചിത്രത്തിൽ വിഷ്‌ണുവിന്റെ അമ്മയായി അഭിനയിക്കുന്നത്.
Most Read: വിജയ വഴിയിലേക്ക് തിരിച്ചെത്താൻ ബ്ളാസ്‌റ്റേഴ്‌സ് ഇന്ന് ഇറങ്ങുന്നു