വെല്ലുവിളികളെ തൻമയത്വത്തോടെ നേരിട്ട് ആശയപ്രചരണം സാധ്യമാക്കണം; കൂറ്റമ്പാറ ദാരിമി

By Central Desk, Malabar News
Face the challenges with spontaneity; koottambara abdurahman darimi
(ഫയൽ ഫോട്ടോ)
Ajwa Travels

മലപ്പുറം: സമൂഹം നേരിടുന്ന ആധുനികകാല പ്രതിസന്ധികളെ തൻമയത്വത്തോടെ നേരിട്ട് നൻമയിലൂന്നിയ ആശയ പ്രചരണം സാധ്യമാക്കണമെന്ന് കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി പറഞ്ഞു. വാദിസലാമിൽ കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റിയുടെ കീഴിൽ നടന്ന, ദഅ്‌വ നേതൃസംഗമത്തിൽ വിഷയാവതരണം നടത്തി സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

വിശ്വാസി സമൂഹത്തിനായി നൽകുന്ന ഉപദേശ നിർദ്ദേശങ്ങളും കർമ പദ്ധതികളും ഒസിയ്യത്ത് രൂപത്തിൽ, എന്തു വില കൊടുത്തും നല്ല നിലയിൽ നടപ്പിൽ വരുത്തണം. കുടുംബങ്ങളിലും മഹല്ലുകളിലും വേഗത്തിൽ നടപ്പിലാക്കാനുതകുന്ന വിധത്തിൽ കർമപദ്ധതികൾ അവതരിപ്പിക്കാൻ പ്രബോധകർ മുന്നോട്ട് വരണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.

കടന്നുവരുന്ന വിശുദ്ധ മാസങ്ങളെ വരവേൽക്കാൻ എല്ലാവിധ തയ്യാറെടുപ്പുകളും വിശ്വാസികളിൽ നിന്നുണ്ടാകണം. മാനസികവും ശാരീരികവുമായ ശുദ്ധികരണമാവണം നാം ലക്ഷ്യമാക്കേണ്ടതെന്നും കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി ഉണർത്തി. ജില്ലാ ഉപാധ്യക്ഷൻ സികെയു മൗലവിയുടെ അധ്യക്ഷതയിൽ പിഎസ്‌കെ ദാരിമി എടയൂർ സംഗമം ഉൽഘാടനം ചെയ്‌തു.

സയ്യിദ് സ്വലാഹുദ്ധീൻ ബുഖാരി, വടശ്ശേരി ഹസൻ മുസ്‍ലിയാർ, പിഎം മുസ്‌തഫ കോഡൂർ, ഊരകം അബ്‌ദുറഹ്‌മാൻ സഖാഫി, പികെഎം സഖാഫി ഇരിങ്ങല്ലൂർ, അലവിക്കുട്ടി ഫൈസി, യൂസ്‌ഫ് ബാഖവി മാറഞ്ചേരി, കെപി ജമാൽ കരുളായി, അലിയാർ കക്കാട് എന്നിവരും സംഗമത്തിൽ സംബന്ധിച്ചു.

Most Read: രാജ്യത്തെ ഏറ്റവും സമ്പന്നമായ പാര്‍ട്ടി ബിജെപി; രണ്ടാം സ്‌ഥാനത്ത്‌ ബിഎസ്‌പി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE