വ്യാജ വാർത്തകൾ; സോഷ്യൽ മീഡിയക്ക് മമതയുടെ കടിഞ്ഞാൺ; ബിജെപി നേതാക്കൾക്കെതിരെ കേസ്

By News Desk, Malabar News
mamata banerjee1_malabar news
മമത ബാനർജി
Ajwa Travels

കൊൽക്കത്ത: ബംഗാളിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുമെന്ന് പ്രഖ്യാപിച്ച് കൊണ്ടാണ് നിയമസഭാ തിരഞ്ഞെടുപ്പിലെ വൻ വിജയത്തെ മുഖ്യമന്ത്രി മമതാ ബാനർജി സ്വാഗതം ചെയ്‌തത്‌. എന്നാൽ, തുടർച്ചയായി മൂന്നാം തവണ മുഖ്യമന്ത്രിയായി സ്‌ഥാനമേറ്റ മമതക്ക് മറ്റൊരു ലക്ഷ്യം കൂടിയുണ്ടെന്ന് തോന്നിപ്പിക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. സമൂഹ മാദ്ധ്യമങ്ങളിലൂടെ വ്യാജ വാർത്തകളും വിദ്വേഷ പോസ്‌റ്റുകളും പ്രചരിപ്പിക്കുന്നത് വിലക്കുക എന്നതാണ് മമതയുടെ മറ്റൊരു ലക്ഷ്യം.

കഴിഞ്ഞ അഞ്ച് ദിവസങ്ങൾക്കുള്ളിൽ 550 വ്യാജ പോസ്‌റ്റുകൾ തങ്ങൾ തിരിച്ചറിഞ്ഞുവെന്ന് ബംഗാൾ പോലീസ് അവകാശപ്പെടുന്നു. ഇതിൽ ഭൂരിഭാഗവും സംസ്‌ഥാനത്ത്‌ തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ടവയാണ്. ബിജെപിയോ അതിന്റെ മറ്റ് വിഭാഗങ്ങളോ ബിജെപി അനുകൂല സംഘടനകളോ ആണ് ഇത്തരം പോസ്‌റ്റുകൾക്ക്‌ പിന്നിലെന്നും പോലീസ് പറയുന്നു.

വിഷയവുമായി ബന്ധപ്പെട്ട് 34 കേസുകൾ കൊൽക്കത്തയിലും സംസ്‌ഥാനത്തുമായി റിപ്പോർട് ചെയ്‌തിട്ടുള്ളതായി മുതിർന്ന പോലീസ് ഉദ്യോഗസ്‌ഥൻ പറഞ്ഞു. 21 പേരെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തു. ബിജെപി നേതാക്കളായ സുവേന്ദു അധികാരി, കൈലാസ വിജയ് വർഗിയ, അഗ്‌നി മിത്ര പോൾ എന്നിവർക്കെതിരെയും എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്‌.

ബംഗാൾ പോലീസിന്റെ നിർദ്ദേശ പ്രകാരം ഫേസ്‌ബുക്ക്, ട്വിറ്റർ, ഇൻസ്‌റ്റഗ്രാം എന്നിവയിൽ നിന്ന് ഏകദേശം നൂറ്റമ്പതോളം പോസ്‌റ്റുകൾ നീക്കം ചെയ്‌തിരുന്നു. വളരെയധികം വിദ്വേഷം ജ്വലിപ്പിക്കുന്ന അൻപതോളം പോസ്‌റ്റുകൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഇലക്‌ട്രോണിക്‌സ് വിവര- സാങ്കേതിക മന്ത്രാലയത്തിന് അപേക്ഷ അയച്ചിട്ടുണ്ടെന്നും പോലീസ് വ്യക്‌തമാക്കി.

എന്നാൽ, മമതയുടെ നടപടി ബംഗാളിലെ അക്രമ സംഭവങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ വേണ്ടിയാണെന്ന് ബിജെപി കണക്കുകൂട്ടുന്നു. അതേസമയം, തിരഞ്ഞെടുപ്പിലെ തിരിച്ചടി അംഗീകരിക്കാനാവാതെ ബിജെപിയുടെ ഐടി സെല്ലുകൾ വ്യാജ വാർത്ത പ്രചരിപ്പിക്കുകയാണെന്ന് മമത കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് ദിനത്തിലുണ്ടായ ഒരു വംശഹത്യ അല്ലാതെ കൂടുതൽ സമാന സംഭവങ്ങൾ റിപ്പോർട് ചെയ്‌തിട്ടില്ല. തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം പലയിടത്തും കൂട്ട ബലാൽസംഗങ്ങൾ റിപ്പോർട് ചെയ്‌തത്‌ സംബന്ധിച്ചും നിരവധി വാർത്തകൾ വന്നിരുന്നു. അത്തരം രണ്ടു സംഭവങ്ങൾ മാത്രമാണ് സംസ്‌ഥാനത്ത്‌ ഉണ്ടായിട്ടുള്ളതെന്നും ആ സംഭവങ്ങൾക്ക് രാഷ്‌ട്രീയവുമായി യാതൊരു ബന്ധവുമില്ലെന്നും മമത പറഞ്ഞു.

Also Read: ഗംഗാതീരത്ത് വീണ്ടും മൃതദേഹങ്ങൾ അടിഞ്ഞു; ആശങ്ക

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE