ന്യൂഡെൽഹി: തലസ്ഥാന നഗരിയിലെ സിബിഐ ആസ്ഥാനത്ത് തീപിടുത്തം. കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് നിലവിൽ തീപിടുത്തം ഉണ്ടായത്. ഇതേ തുടർന്ന് ഓഫിസിനുള്ളിൽ ഉണ്ടായിരുന്ന എല്ലാ ഉദ്യോഗസ്ഥരെയും പുറത്തെത്തിച്ചു.
ഇന്ന് ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. തീപിടുത്തം ഉണ്ടായതിന് പിന്നാലെ അഗ്നിശമന സേന സംഭവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടങ്ങിയിരുന്നു. നിലവിൽ തീ അണക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
Read also: ‘ബ്ളാക്ക് ഫ്രൈഡേ മാര്‍ച്ച്’ ആഹ്വാനം; അകാലിദള്‍ നേതാക്കളെ തടഞ്ഞ് ഡെൽഹി പോലീസ്

































