ഡെല്‍ഹി എയിംസില്‍ തീപിടുത്തം; ആളപായമില്ല

By Staff Reporter, Malabar News
Fire_AIIMS
Ajwa Travels

ന്യൂഡെല്‍ഹി: ഓള്‍ ഇന്ത്യ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ (എയിംസ്) തീപിടിത്തം. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ സ്‌റ്റോർ റൂമിലാണ് തീപിടുത്തമുണ്ടായത്.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം. അഗ്‌നിശമനസേന സ്‌ഥലത്തെത്തിയാണ് തീയണച്ചത്. അപകടത്തിൽ ആർക്കും പരിക്കില്ല.

‘ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ എയിംസിലെ സ്​റ്റോര്‍ റൂമില്‍ ചെറിയ തീപിടിത്തമുണ്ടായി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല,’ ഡെല്‍ഹി ഫയര്‍ വിഭാഗം അറിയിച്ചു. ഒരു മണിക്കൂറിനുള്ളിൽ തന്നെ തീ പൂർണമായും അണച്ചതായും അധികൃതർ വ്യക്‌തമാക്കി.

അതേസമയം തീപിടുത്തത്തിന് പിന്നിലെ കാരണം വ്യക്‌തമല്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ഡിസിപി അതുല്‍ താക്കൂര്‍ പറഞ്ഞതായി എഎൻഐ റിപ്പോർട് ചെയ്‌തു.

ഒരാഴ്‌ച മുൻപ് ആശുപത്രിയുടെ ഡയഗ്‌നോസ്‌റ്റിക് ലബോറട്ടറികളും പരീക്ഷാ വിഭാഗങ്ങളും ഉൾക്കൊള്ളുന്ന ബ്ളോക്കിലെ ഒൻപതാം നിലയിലും തീപിടുത്തമുണ്ടായിരുന്നു. റഫ്രിജറേറ്ററിലെ ഷോർട്ട് സർക്യൂട്ട് ആയിരുന്നു തീപിടുത്തത്തിന് കാരണം.

Most Read: ഓല കൂട്ടിയിട്ടാല്‍ പിഴ; ‘ഓലമടല്‍ സമര’വുമായി സേവ് ലക്ഷദ്വീപ് ഫോറം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE