ഉത്തരാഖണ്ഡിൽ ശതാബ്‌ദി എക്‌സ്‌പ്രസിൽ തീപിടുത്തം

By Staff Reporter, Malabar News
fire_train
Ajwa Travels

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഡെൽഹി-ഡെറാഡൂൺ ശതാബ്‌ദി എക്‌സ്‌പ്രസിന്റെ കമ്പാർട്ടുമെന്റിൽ തീപിടുത്തം. കാൻസ്രോ പ്രദേശത്തുവെച്ചാണ് തീപിടുത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് ലഭിക്കുന്ന വിവരം.

ഡെൽഹി-ഡെറാഡൂൺ ശതാബ്‌ദി എക്‌സ്‌പ്രസിലെ സി 4 കമ്പാർട്ടുമെന്റിലാണ് തീപിടുത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ട് കാരണമാണ് തീ പടർന്നതെന്ന് ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാർ പറഞ്ഞു. കാൻസ്രോക്ക് സമീപമാണ് സംഭവം നടന്നതെന്നും എല്ലാ യാത്രക്കാരെയും സുരക്ഷിതമായി മാറ്റിയതായും ഡിജിപി അറിയിച്ചു. അപകടത്തിൽ ഇതുവരെ ആർക്കും പരിക്കുകളൊന്നും റിപ്പോർട് ചെയ്‌തിട്ടില്ലെന്നും ഡിജിപി പറഞ്ഞു.

Read Also: മധ്യപ്രദേശിലും കോവിഡ് രൂക്ഷം; ഭോപ്പാലിലും ഇന്‍ഡോറിലും രാത്രികാല കര്‍ഫ്യൂ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE