ഡെൽഹി എയിംസിൽ അഗ്‌നിബാധ; ആളപായമില്ല

By Trainee Reporter, Malabar News
fire broke out at Delhi AIIMS

ന്യൂഡെൽഹി: ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) അഗ്‌നിബാധ. ഇന്നലെ രാത്രി 10.22ഓടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്. കൺസർവേഷൻ ബ്ളോക്കിന്റെ ഒൻപതാം നിലയിലാണ് തീ പടർന്നത്. തുടർന്ന് 22 ഫയർ എൻജിനുകൾ സ്‌ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

ഒൻപതാം നിലയിലെ റഫ്രിജറേറ്ററിലെ ഷോർട്ട് സർക്യൂട്ട് മൂലമാണ് അപകടം സംഭവിച്ചത്. മെഡിക്കൽ വിദ്യാർഥികൾക്ക് ക്ളാസ് നടക്കുന്ന സ്‌ഥലത്താണ്‌ തീ പടർന്നത്. ഇവിടെ രോഗികളാരും ഉണ്ടാകാറില്ലെന്നും, അതിനാൽ തന്നെ അപകടം ഒഴിവാക്കാൻ സാധിച്ചെന്നും ഡെൽഹി ഫയർ സർവീസസ് ഡയറക്‌ടർ അതുൽ ഗാർഗ് അറിയിച്ചു.

Read also: കെഎസ്ആർടിസി ഓർഡിനറി സർവീസ്; സംസ്‌ഥാനത്ത് ഇന്ന് മുതൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE