രോഗബാധിതനായ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചു; കർഫ്യൂ ലംഘിച്ചതിന് പിതാവിനെതിരെ കേസ്

By Syndicated , Malabar News
firozabad-police-challan-father-rushing-ailing-baby-for-curfew
Ajwa Travels

ലഖ്‌നൗ: കുഞ്ഞിന്റെ ചികിൽസക്കായി പുറത്തിറങ്ങിയ പിതാവിനെതിരെ കേസെടുത്ത് യുപി പോലീസ്. ഫിറോസാബാദിലാണ് 4 മാസം പ്രായമായ കുഞ്ഞുമായി ആശുപത്രിയിലേക്ക് പുറപ്പെട്ട പിതാവിനെതിരെ കർഫ്യൂ ലംഘിച്ചുവെന്ന് ആരോപിച്ച് പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌തത്. ചൊവ്വാഴ്‌ച രാത്രിയായിരുന്നു സംഭവം.

ഫിറോസാബാദിൽ താമസിക്കുന്ന രാജു കുശ്വാഹയും ഭാര്യ രാധയും ചേർന്നാണ് 4 മാസം പ്രായമുള്ള കുഞ്ഞുമായി അടുത്തുള്ള ക്ളിനിക്കിലേക്ക് തിരിച്ചത്. എന്നാൽ യാത്രക്കിടെ ഇൻസ്‌പെക്‌ടർ വീരേന്ദ്ര സിംഗ് ധമ വാഹനം തടയുകയും കോവിഡ് കർഫ്യൂ ലംഘിച്ചതിന് 1000 രൂപ പിഴ ചുമത്തുകയും ചെയ്യുകയായിരുന്നു. മകന് സുഖമില്ലെന്നും അടിയന്തിരമായി ആശുപത്രിയിലേക്ക് പോവുകയാണെന്നും രാജു പറഞ്ഞെങ്കിലും ഇൻസ്‌പെക്‌ടർ അത് ചെവിക്കൊണ്ടില്ല. നിർബന്ധമായും പിഴയടക്കണമെന്ന് ഇൻസ്‌പെക്‌ടർ ധമ ആവശ്യപ്പെട്ടുവെന്ന് രാജു പറഞ്ഞു.

എന്നാൽ സംഭവത്തെപ്പറ്റി താൻ അറിഞ്ഞിരുന്നില്ല എന്നും വിഷയത്തിൽ ആവശ്യമായ നടപടി ഉടൻ സ്വീകരിക്കുമെന്നും പൊലീസ് സൂപ്രണ്ട് മുകേഷ് കുമാർ മിശ്ര അറിയിച്ചു.

Read also: മൃതദേഹങ്ങള്‍ ഒഴുക്കുന്നത് യുപി; റാണിഘട്ടിൽ ബീഹാര്‍ വല സ്‌ഥാപിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE