ഭീമൻ വായയും കൂർത്ത പല്ലും നീണ്ട ഉടലും; വിചിത്ര മൽസ്യത്തെ കണ്ട് അമ്പരന്ന് മൽസ്യ തൊഴിലാളികൾ

By Desk Reporter, Malabar News
Ajwa Travels

മെല്‍ബണ്‍: മൽസ്യ തൊഴിലാളികളുടെ വലയിൽ കുടുങ്ങിയ വിചിത്ര മൽസ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഭീമൻ വായയും കൂർത്ത പല്ലുകളും നീണ്ട ഉടലുമുള്ള ഈ വിചിത്ര മൽസ്യത്തെ കണ്ട മൽസ്യ തൊഴിലാളികൾ ആദ്യം ഒന്ന് ഞെട്ടി. ഹോളിവുഡ് ചിത്രത്തിലെ ഏതോ ഭീകര സത്വത്തെ ഓര്‍മപ്പെടുത്തുന്ന രൂപമായിരുന്നു ഈ മൽസ്യത്തിന്.

ഓസ്‌ട്രേലിയക്കാരായ നാറ്റ് ഇദൻ ഇസാക്ക് എന്ന മൽസ്യ തൊഴിലാളിക്കാണ് ഈ ഭീകര മൽസ്യത്തെ കിട്ടിയത്. ഇദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ച ചിത്രത്തിലൂടെയാണ് ഈ മൽസ്യത്തെ കുറിച്ച് ലോകം അറിയുന്നത്. ‘ഈൽ’ വിഭാഗത്തിൽപ്പെട്ട മൽസ്യമാണ് ഇതെന്ന് കരുതപ്പെടുന്നു. മനുഷ്യരുടെ പല്ലുകളോട് സാമ്യമുള്ളതാണ് ഈ മീനിന്റെ പല്ലുകളെന്ന് നാറ്റ് ഇദൻ വ്യക്‌തമാക്കി. അതീവ അപകടകാരികളായ മൽസ്യങ്ങളാണ് ഇവയെന്നും അദ്ദേഹം പറയുന്നു.

ഭീകര രൂപമായത് കൊണ്ടു തന്നെ മൽസ്യത്തെ ചിത്രം എടുത്ത ശേഷം കടലില്‍ ഉപേക്ഷിച്ചുവെന്നും നാറ്റ് ഇദന്‍ പറഞ്ഞു.

Also Read:  സമയോചിതമായി തൊഴിലാളിയെ രക്ഷിച്ചു; വൈറലായ യുവാവിന് ജോലി നൽകി ഊരാളുങ്കൽ സൊസൈറ്റി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE