ചോക്ളേറ്റ് നൽകി അഞ്ച് വയസുകാരിയെ പീഡിപ്പിച്ചു; സ്‌കൂൾ പ്യൂൺ അറസ്‌റ്റിൽ

By Desk Reporter, Malabar News
rape case
Representational Image
Ajwa Travels

മുംബൈ: ചോക്ളേറ്റ് നൽകി പ്രലോഭിപ്പിച്ച് അഞ്ച് വയസുകാരിയെ ബലാൽസംഗം ചെയ്‌ത സ്‌കൂൾ പ്യൂൺ അറസ്‌റ്റിൽ. മുംബൈയിലെ കിഴക്കൻ പ്രദേശമായ മുളുന്ദിലാണ് സംഭവം. പ്രദേശത്ത് താമസിച്ചിരുന്ന പെൺകുട്ടി തിങ്കളാഴ്‌ച സ്‌കൂൾ ഗ്രൗണ്ടിൽ കളിക്കാൻ എത്തിയപ്പോഴായിരുന്നു സംഭവമെന്ന് പോലീസ് പറഞ്ഞതായി എൻഡിടിവി റിപ്പോർട് ചെയ്യുന്നു.

51കാരനായ പ്രതി, കുട്ടിയെ ചോക്ളേറ്റ് കാണിച്ച് പ്രലോഭിപ്പിച്ച് പരിസരത്തെ മുറികളിലൊന്നിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും സംഭവസ്‌ഥലത്ത് നിന്ന് രക്ഷപ്പെടുകയുമായിരുന്നു. വീട്ടിലെത്തിയ കുട്ടി തനിക്ക് നേരിട്ട ആക്രമണം മാതാപിതാക്കളോട് പറഞ്ഞതോടെ ഇവർ പോലീസിൽ പരാതി നൽകി.

പ്രതി കഴിഞ്ഞ 30 വർഷമായി സ്‌കൂളിൽ ജോലി ചെയ്യുന്നുണ്ടെന്ന് ഉദ്യോഗസ്‌ഥർ പറഞ്ഞു. “സംഭവം വെളിച്ചത്ത് വന്നതിന് ശേഷം, ഞങ്ങൾ ഉടൻ തന്നെ ഒരു സംഘം രൂപീകരിച്ച് പ്രതിയെ പിടികൂടി. ഐപിസി സെക്ഷൻ 376 (ബലാൽസംഗം) പ്രകാരമുള്ള കുറ്റവും ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കൽ (പോക്‌സോ) നിയമത്തിലെ പ്രസക്‌തമായ വകുപ്പുകളും ഇയാൾക്കെതിരെ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്‌,” – സോൺ 7 ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് (ഡിസിപി) പ്രശാന്ത് കദം പറഞ്ഞു.

Most Read:  സംസ്‌ഥാനത്ത് കുട്ടികൾക്കായി പ്രത്യേക വാക്‌സിൻ യജ്‌ഞം; നാളെ തുടക്കമാകും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE