മുംബൈയിൽ ക്രൂര പീഡനത്തിന് ഇരയായ യുവതി മരിച്ചു

By Desk Reporter, Malabar News
Raped women in Mumbai died
Representational Image
Ajwa Travels

മുംബൈ: മഹാരാഷ്‌ട്രയിലെ സാക്കിനാക്കയില്‍ നിര്‍ത്തിയിട്ട ടെംമ്പോ വാഹനത്തിൽ വച്ച് ക്രൂരമായ പീഡനത്തിന് ഇരയായ 34കാരി മരണത്തിന് കീഴടങ്ങി. ഘാട്കോപറിലെ രാജവാടി ആശുപത്രിയിൽ ചികിൽസയിലിരിക്കെ ശനിയാഴ്‌ച ആയിരുന്നു മരണം.

വെള്ളിയാഴ്‌ചയാണ്‌ സംഭവം നടന്നത്. പീഡനത്തിന് ഇരയാക്കിയ ശേഷം പ്രതി യുവതിയുടെ സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റിയിറക്കിയതായി പോലീസ് പറഞ്ഞിരുന്നു. അതീവ ഗുരുതരാവസ്‌ഥയിലാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

വെള്ളിയാഴ്‌ച രാവിലെയാണ് സാക്കിനാക്ക മേഖലയിലെ ഖൈറാനി റോഡില്‍ ഒരു യുവാവ് യുവതിയെ മര്‍ദ്ദിക്കുന്നതായുള്ള വിവരം പോലീസ് കണ്‍ട്രോള്‍ റൂമിൽ ലഭിക്കുന്നത്. തുടർന്ന് സ്‌ഥലത്തെത്തിയ പോലീസ് സംഘം പക്ഷെ രക്‌തത്തില്‍ കുളിച്ചുകിടക്കുന്ന യുവതിയെയാണ് കണ്ടത്. റോഡിന് വശത്തായി നിര്‍ത്തിയിട്ട ടെംമ്പോ വാഹനത്തിനുള്ളിലാണ് യുവതി അതിക്രൂര പീഡനം നേരിട്ടത്. പ്രാഥമിക അന്വേഷണത്തില്‍ വാഹനത്തിനുള്ളില്‍ നിന്ന് രക്‌തക്കറ കണ്ടെത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

സംഭവത്തില്‍ പ്രതിയായ മോഹന്‍ ചൗഹാനെ (45) പോലീസ് ഇന്നലെ തന്നെ അറസ്‌റ്റ് ചെയ്‌തിരുന്നു. വധശ്രമം, ബലാൽസംഗം എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്. ആക്രമണം സ്‌ഥിരീകരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. കൂടുതല്‍ പേര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് പോലീസിന്റെ നിഗമനം.

Most Read:  പലസ്‌തീന് രാഷ്‌ട്രീയ പിന്തുണ; അള്‍ജീരിയന്‍ ജൂഡോ താരത്തിന് വിലക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE