ഹോട്ടലുകളിലെ ഭക്ഷണവില നിയന്ത്രിക്കുമെന്ന് മന്ത്രി

By News Bureau, Malabar News
hotel food price
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ ഹോട്ടലുകളിലെ ഭക്ഷണവില നിയന്ത്രിക്കുമെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ. ഹോട്ടലുകളിൽ ഭക്ഷണ വില അനിയന്ത്രിതമായി വർധിക്കുന്നത് സാധാരണക്കാരെ വലക്കുന്നുവെന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് മന്ത്രി വ്യക്‌തമാക്കി.

ഹോട്ടലുകൾ മാനദണ്ഡങ്ങളെല്ലാം ലംഘിച്ച് ഭക്ഷണവില ദൈനംദിനം വർധിപ്പിക്കുന്നതായി ജനങ്ങളിൽ നിന്ന് സർക്കാരിന് പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ഇത്തരം സ്‌ഥാപനങ്ങൾക്കെതിരെ ശക്‌തമായ നടപടി സ്വീകരിക്കുന്നതിന് ജില്ലാ കളക്‌ടർമാർക്കും ലീഗൽ മെട്രോളജി വകുപ്പിനും നിർദ്ദേശം നൽകിയതായി മന്ത്രി പറഞ്ഞു.

കൂടാതെ സംസ്‌ഥാനത്തെ വിവിധ ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും വിലവിവര പട്ടിക കൃത്യമായി പ്രദർശിപ്പിച്ചിട്ടില്ലെന്ന പരാതികളുമുണ്ട്. ഇത്തരക്കാർക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

Most Read: സമ്പദ്‌ വ്യവസ്‌ഥയെ ബാധിക്കും; കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തില്ലെന്ന് മമത ബാനർജി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE