കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തി, ഭീതിയിൽ ബത്തേരി; ക്യാമറകൾ സ്‌ഥാപിച്ചു

By Trainee Reporter, Malabar News
tiger in Wayanad
Rep. Image
Ajwa Travels

ബത്തേരി: കടുവ ഭീതിയിൽ വയനാട്ടിലെ സുൽത്താൻ ബത്തേരി. പ്രദേശത്ത് പലയിടത്തും കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയതിനെ തുടർന്ന് പരിഭ്രാന്തിയിലാണ് നാട്ടുകാർ. ഇതിനെ തുടർന്ന് ഇവിടെ ക്യാമറ സ്‌ഥാപിച്ച് കടുവയെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു. 24 മണിക്കൂറും നിരീക്ഷണത്തിനായി പ്രത്യേക ടീമിനെയും സജ്‌ജമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ കടുവയുടെ കാൽപ്പാടുകൾ കണ്ട കല്ലിടാംകുന്ന്, പുല്ലുമല, മണ്ഡകവയൽ ഭാഗത്തായാണ് ക്യാമറകൾ സ്‌ഥാപിച്ചത്‌. വളർത്തു മൃഗങ്ങളെയൊന്നും ഇതുവരെ കടുവ ആക്രമിച്ചിട്ടില്ല. എന്നാൽ, ഞായറാഴ്‌ച മണ്ഡകവയലിൽ കടുവ കാട്ടുപന്നിയെ പിടികൂടിയത് നാട്ടുകാരിൽ ചിലർ കണ്ടിരുന്നു. ഇതോടെ പ്രദേശത്ത് ആശങ്ക ഉയരുകയാണ്.

Read also: പയ്യന്നൂർ കെഎസ്ആർടിസി ഡിപ്പോ; ഇന്ന് മുതൽ 27 ബസ് സർവീസുകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE