പയ്യന്നൂർ കെഎസ്ആർടിസി ഡിപ്പോ; ഇന്ന് മുതൽ 27 ബസ് സർവീസുകൾ

By Team Member, Malabar News
Representational image
Ajwa Travels

കണ്ണൂർ : ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകി തുടങ്ങിയതോടെ പൊതുഗതാഗതം പുനഃസ്‌ഥാപിക്കാൻ ഒരുങ്ങി ജില്ല. ഇതിന്റെ ഭാഗമായി ജില്ലയിലെ പയ്യന്നൂർ ഡിപ്പോയിൽ നിന്നും 27 കെഎസ്ആർടിസി ബസുകൾ ഇന്ന് സർവീസ് നടത്തും. ഇന്ന് മുതൽ ബസുകൾ സർവീസ് നടത്തുന്നതിനാൽ ഇന്നലെ തന്നെ ജീവനക്കാർ ബസുകൾ കഴുകി വൃത്തിയാക്കുകയും, അണുവിമുക്‌തമാക്കുകയും ചെയ്‌തു.

കോട്ടയത്തേക്ക് 2 സർവീസുകളും, ഒരു ബത്തേരി സർവീസും ദീർഘദൂര ബസുകളായി ഇന്ന് മുതൽ സർവീസ് ആരംഭിക്കും. 3 വീതം ബസുകൾ ചെറുപുഴ, ചീമേനി റൂട്ടുകളിലും, 1 ബസ് രാജഗിരി റൂട്ടിലും ബാക്കി ബസുകൾ ദേശീയപാത കേന്ദ്രീകരിച്ചുമാണ് ഇന്ന് സർവീസ് നടത്തുന്നത്. തുടർന്ന് ഘട്ടം ഘട്ടമായി കൂടുതൽ സർവീസുകൾ ആരംഭിക്കാനുള്ള തീരുമാനത്തിലാണ് അധികൃതർ.

നിലവിൽ ഡിപ്പോയിലുള്ള എല്ലാ ബസുകളും സർവീസ് നടത്തുന്നതിനായി ഒരുക്കിയിട്ടുണ്ട്. ഡിപ്പോയിലെ എല്ലാ ബസുകളിലും ലോക്ക്ഡൗൺ കാലത്ത് അറ്റകുറ്റപ്പണികൾ നടത്തുന്നതിൽ അധികൃതർ ശ്രദ്ധിച്ചിരുന്നു. കൂടാതെ കാലാവധി പൂർത്തിയാക്കിയ ബസുകൾ ലേലം ചെയ്‌ത്‌ വിൽക്കുന്നതിനായും മാറ്റിയിട്ടിട്ടുണ്ട്.

Read also : ആംബുലൻസിൽ പീഡന ശ്രമം; ഡ്രൈവർ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE