ഫോബ്സ് പട്ടിക; അതിസമ്പന്നരായ മലയാളികള്‍ എം.ജി ജോര്‍ജും യൂസഫ് അലിയും

By News Desk, Malabar News
MalabarNews_richest from kerala
എം.ജി. ജോര്‍ജും യൂസഫ് അലിയും
Ajwa Travels

തിരുവനന്തപുരം: ഫോബ്സ് മാഗസിന്‍ പ്രസിദ്ധീകരിച്ച ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ ഇടം നേടി ആറ് മലയാളികള്‍. മുത്തൂറ്റ് ഫിനാന്‍സ് ചെയര്‍മാന്‍ എം.ജി ജോര്‍ജ് മുത്തൂറ്റും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ യൂസഫ് അലിയുമാണ് പട്ടികയില്‍ ഇടം നേടിയ മലയാളികളില്‍ മുമ്പിലുള്ളത്.

480 കോടി ഡോളറിന്റെ (35,500 കോടി) ആസ്‌തിയുമായി എം.ജി ജോര്‍ജ് മുത്തൂറ്റ് ഫോബ്സ് പട്ടികയിലെ 26-ആം സ്‌ഥാനത്താണുള്ളത്. 445 കോടി ഡോളറിന്റെ (32,900 കോടി) ആസ്‌തിയുമായി യൂസഫ് അലി 29-ആം സ്‌ഥാനത്തുമാണുള്ളത്. പട്ടികയിലുള്ള മലയാളികളില്‍ യൂസഫ് അലി മാത്രമാണ് വ്യക്‌തിഗത സമ്പാദ്യം കണക്കിലെടുത്ത് അതിസമ്പന്നരില്‍ ഉള്‍പ്പെട്ടത്. മറ്റുള്ളവരുടെ സ്‌റ്റോക്ക് മാര്‍ക്കറ്റിലെ ഓഹരികള്‍ കൂടി കണക്കാക്കിയാണ് ഫോബ്സ് പട്ടികയില്‍  പെടുത്തിയത്.

ബൈജു രവീന്ദ്രന്‍ 46-ആം സ്‌ഥാനം, ക്രിസ് ഗോപാലകൃഷ്‍ണൻ 56-ആം സ്‌ഥാനം, 76-ആം സ്‌ഥാനം സണ്ണി വര്‍ക്കി, 89-ആം സ്‌ഥാനം എസ്.ഡി ഷിബുലാല്‍ എന്നിവരാണ് ഫോബ്സിന്റെ ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ ഇടം നേടിയ മറ്റ് മലയാളികള്‍.

Read Also: ഭീമ കൊറഗാവ് കേസ്; പുതിയ കുറ്റപത്രത്തില്‍ 8 പ്രതികള്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE