കോടതിയില്‍ വ്യാജ കോവിഡ് സര്‍ട്ടിഫിക്കറ്റ്; ബിജെപി എംഎല്‍എക്കെതിരെ കേസ്

By Syndicated , Malabar News
Rakesh_Singh_Baghel
Ajwa Travels

ലക്നൗ: കോടതിയില്‍ ഹാജരാകാതിരിക്കാന്‍ വ്യാജ കൊവിഡ് പോസിറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി ബിജെപി എംഎല്‍എ. ഉത്തര്‍പ്രദേശിലെ എംഎല്‍എയായ രാകേഷ് ഭാഗലാണ് വ്യാജ കോവിഡ് സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയത്. 2010ല്‍ രജിസ്‌റ്റര്‍ ചെയ്‌ത ഒരു കേസില്‍ കൊലപാതക ശ്രമത്തിനും പൊതുമുതല്‍ നശിപ്പിച്ചതിനും രാകേഷിനെതിരെ എഫ്‌ഐആര്‍ നിലവിലുണ്ട്.

ഇതിന്റെ വാദത്തിനായി കോടതിയില്‍ ഹാജരാകാന്‍ എംഎല്‍എയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍  കോവിഡ് പോസിറ്റീവാണെന്ന് കാണിച്ച് സ്വകാര്യ ലാബില്‍ പരിശോധിച്ച വ്യാജ സര്‍ട്ടിഫിക്കറ്റ് ഇയാള്‍  കോടതിയില്‍  സമര്‍പ്പിച്ചു. എന്നാല്‍ ഹോം ഐസൊലേഷന്‍ സര്‍വലയന്‍സ് ടീം നടത്തിയ പരിശോധനയിലാണ് എംഎല്‍എക്ക് രോഗമില്ലെന്ന് കണ്ടെത്തി. ഇതേ തുടര്‍ന്ന് പോലീസ് കേസെടുക്കുകയായിരുന്നു.

Read also: കര്‍ഷകരെ സന്ദര്‍ശിക്കാന്‍ കെജ്‌രിവാള്‍ വീണ്ടും സിംഗു അതിര്‍ത്തിയിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE