സിബിഐ മുൻ ഡയറക്റ്റർ അശ്വനി കുമാർ തൂങ്ങി മരിച്ച നിലയിൽ

By Desk Reporter, Malabar News
Ashwani-Kumar_2020-Oct-07
Ajwa Travels

ന്യൂ ഡെൽഹി: സിബിഐ മുൻ ഡയറക്റ്റർ അശ്വനി കുമാറിനെ മരിച്ച നിലയിൽ കണ്ടെത്തി. 69 വയസായിരുന്നു. ബുധനാഴ്‌ച ഷിംലയിലെ വസതിയിലാണ് അദ്ദേഹത്തെ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്‍മഹത്യ ആണെന്നാണ് പ്രാഥമിക നി​ഗമനം. ഏറെ നാളായി മാനസിക സമ്മർദ്ദത്തിലായിരുന്നു അശ്വനി കുമാർ എന്ന് റിപ്പോർട്ടുകളുണ്ട്.

നാ​ഗാലാന്റിലും മണിപ്പൂരിലും ​ഗവർണറായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. 2006 ഓഗസ്‌റ്റ് മുതൽ 2008 ജൂലൈ വരെ ഹിമാചൽ പ്രദേശിലെ പോലീസ് മേധാവിയായിരുന്നു. 2008 ഓഗസ്‌റ്റ്  മുതൽ 2010 നവംബർ വരെ അദ്ദേഹം സിബിഐ ഡയറക്റ്ററായി സേവനമനുഷ്‌ഠിച്ചു. ഞെട്ടിക്കുന്ന സംഭവമാണ് ഇതെന്ന് ഷിംല പോലീസ് മേധാവി മോഹിത് ചൗള പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE