സിബിഐയിൽ ഇടക്കാല ഡയറക്‌ടറെ നിയമിക്കുന്നത് തുടരാനാവില്ല; സുപ്രീം കോടതി

By Staff Reporter, Malabar News
Malabarnews_supreme court
Representational image
Ajwa Travels

ന്യൂഡെൽഹി: സിബിഐയില്‍ ഇടക്കാല ഡയറക്‌ടറെ നിയമിക്കുന്ന നടപടി തുടരാനാകില്ലെന്ന് സുപ്രീം കോടതി. സ്‌ഥിരം സിബിഐ ഡയറക്‌ടറെ നിയമിക്കാനുള്ള ഉന്നതതല സമിതി യോഗം അടുത്ത മാസം രണ്ടിന് മുന്‍പ് ചേരാന്‍ കഴിയുമോയെന്ന കാര്യം പരിശോധിക്കാന്‍ ബെഞ്ച് കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

സിബിഐ ഡയറക്‌ടറുടെ നിയമനം സംബന്ധിച്ച പൊതുതാൽപര്യ ഹരജി പരിഗണിക്കുന്ന ജസ്‌റ്റിസ് എല്‍ നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചാണ് നിർദേശം നൽകിയത്. തിരഞ്ഞെടുപ്പിന്റെ പശ്‌ചാത്തലത്തിലാണ് ഉന്നതതല യോഗം അടുത്ത മാസം രണ്ടിലേക്ക് മാറ്റിയതെന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ അറിയിച്ചു. പൊതുതാൽപര്യ ഹരജി അടുത്ത വെള്ളിയാഴ്‌ച പരിഗണിക്കാനായി മാറ്റി.

Read Also: എൻവി രമണ അടുത്ത ചീഫ് ജസ്‌റ്റിസ്; ശുപാർശ രാഷ്‌ട്രപതി അംഗീകരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE