എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പരിഹാസ്യം, യുഡിഎഫിന് ജനങ്ങളില്‍ വിശ്വാസമുണ്ട്; ഉമ്മൻ ചാണ്ടി

By Syndicated , Malabar News
Ajwa Travels

തിരുവനന്തപുരം: ഇടതു മുന്നണിക്ക് തുടർഭരണം പ്രവചിച്ചുകൊണ്ട് പുറത്ത് വന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പരിഹാസ്യമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ശ്രദ്ധ തിരിക്കാനും മനോവീര്യം തകര്‍ക്കാനും വേണ്ടി മാത്രമുള്ളതാണ് ഇവയെന്ന് ഉമ്മന്‍ചാണ്ടി ഫേസ്ബുക്ക് പോസ്‌റ്റിൽ പറഞ്ഞു.

‘ജനാധിപത്യ ബോധ്യമുള്ള സമൂഹത്തെ പരിഹസിക്കുന്നതാണ് അശാസ്‍ത്രീയ സര്‍വേകള്‍. യുഡിഎഫിന് ജനങ്ങളില്‍ പൂര്‍ണ വിശ്വാസമുണ്ട്. ജനങ്ങള്‍ എല്‍ഡിഎഫ് ദുര്‍ഭരണത്തിന് എതിരെ വിധിയെഴുതി കഴിഞ്ഞു. സ്വജന പക്ഷപാതവും അഴിമതി നിറഞ്ഞതുമായ ഭരണം അവസാനിക്കാനാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. തികഞ്ഞ ആത്‌മവിശ്വാസത്തോടെ ഐക്യജനാധിപത്യ മുന്നണി മുന്നോട്ടു പോകും’, ഉമ്മന്‍ചാണ്ടി പറഞ്ഞു.

അതേസമയം, ദേശീയ മാദ്ധ്യമങ്ങൾ അടക്കം പുറത്ത് വിട്ട എക്‌സിറ്റ് പോള്‍ ഫലങ്ങളിൽ ഇത്തവണയും ഭരണം ഇടതു മുന്നണിക്ക് തന്നെയെന്നാണ് പ്രവചനം.

Read also: ‘ജില്ലകളിൽ ലോക്ക്ഡൗൺ പരിഗണിക്കും, നിയന്ത്രണങ്ങൾ കർശനമാക്കും’; മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE