‘ജില്ലകളിൽ ലോക്ക്ഡൗൺ പരിഗണിക്കും, നിയന്ത്രണങ്ങൾ കർശനമാക്കും’; മുഖ്യമന്ത്രി

By News Desk, Malabar News
Covid Report Kerala

തിരുവനന്തപുരം: ജില്ലകളിൽ ലോക്ക്ഡൗൺ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്‌ഥാനത്തെ കോവിഡ് ബാധ വളരെ രൂക്ഷമാണ്. രോഗം വല്ലാതെ വർധിക്കുന്ന ജില്ലകൾ പൂർണമായും ലോക്ക്ഡൗൺ ചെയ്യാനാണ് ആലോചന.

നാലാം തീയതി മുതൽ നിയന്ത്രണങ്ങൾ കൂടുതൽ കർക്കശമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ ഓഫീസുകളുടെ പ്രവർത്തനം അവശ്യ സർവീസുകൾക്ക് മാത്രമായി പരിമിതപ്പെടുത്തുന്നതും ആലോചിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

‘അവശ്യ വസ്‌തുക്കൾ വിൽക്കുന്ന കടകൾ തുറക്കും. ഹോട്ടലുകളിൽ നിന്നും റെസ്‌റ്റോറന്റുകളിൽ നിന്നും പാഴ്‌സൽ മാത്രമേ നൽകാവൂ. ഹോം ഡെലിവറിയാണ് അനുവദിക്കുക. ഡെലിവറി നടത്തുന്നവരുടെ വിവരങ്ങൾ ശേഖരിക്കുകയും നിശ്‌ചിത ഇടവേളകളിൽ പരിശോധന നടത്തുകയും ചെയ്യുന്നത് ആലോചിച്ചിട്ടുണ്ട്.’- മുഖ്യമന്ത്രി പറഞ്ഞു.

‘സുഗമമായ ചരക്കുനീക്കം ഉറപ്പാക്കും. എയർപോർട്ട്, റെയിൽവേ യാത്രക്കാർക്ക് തടസമുണ്ടാവില്ല. ഓക്‌സിജനും ആരോഗ്യമേഖലക്ക് വേണ്ട വസ്‌തുക്കളുടെയും നീക്കം തടസമില്ലാതെ അനുവദിക്കും. ടെലികോം, ഇന്റർനെറ്റ് സേവനങ്ങൾക്ക് തടസമുണ്ടാവില്ല. ബാങ്കുകൾ കഴിവതും ഓൺലൈൻ ഇടപാടുകൾ നടത്തണം.’- മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

National News: കോവിഡ് പ്രതിസന്ധി; സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് നാളെ

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE