ശ്രീനഗർ: ജമ്മു കശ്‌മീരില്‍ മേഘവിസ്‌ഫോടനത്തില്‍ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. ഒരാളെ കാണാതായി. ബാരമുള്ള ജില്ലയിലാണ് അതിതീവ്ര മേഘവിസ്‌ഫോടനം ഉണ്ടായത്. കാണാതായ ഒരാൾക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.
ഡെല്‍ഹിയിലും അതിര്‍ത്തി പ്രദേശങ്ങളിലും ഇന്നും ഇടിമിന്നലോടെയുള്ള കനത്ത മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. രാജ്യ തലസ്‌ഥാനത്ത് 46 വര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മഴയാണ് ഇന്നലെ പെയ്‌തത്.
ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലും മഴ തുടരുകയാണ്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് തകര്‍ന്ന റോഡുകള്‍ ഇനിയും ഗതാഗത യോഗ്യമായില്ല. ഹിമാചല്‍ പ്രദേശിലെ കുളുവില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ദേശീയപാത 305ല്‍ ഗതാഗതം തടസപ്പെട്ടു. ഗതാഗതം പുന:സ്‌ഥാപിക്കാനുള്ള ശ്രമം തുടരുന്നു.
ഋഷികേശ്- ബദരീനാഥ് ദേശീയപാതയിലും മണ്ണിടിച്ചിലില്‍ ഗതാഗതം തടസപ്പെട്ടു. സെപ്റ്റംബര്‍ 25 ഓടെ ഉത്തരേന്ത്യയില്‍ മണ്‍സൂണ്‍ മടങ്ങുമെന്നാണ് കാലാവസ്‌ഥാ കേന്ദ്രത്തിന്റെ നിരീക്ഷണം.
Read Also: ലക്ഷദ്വീപിൽ കടൽവെള്ളരി പിടികൂടിയ സംഭവം; ഇഡി അന്വേഷിക്കും