ഛത്തര്‍പുര്‍: മധ്യപ്രദേശിലെ ഛത്തര്‍പുര്‍ ജില്ലയില്‍ നാടന്‍ മദ്യം കഴിച്ച നാലു പേര്‍ മരിച്ചു. ഒരാള്‍ ആശുപത്രയില്‍ ചികില്‍സയിലാണ്. ഗ്രാമത്തിലെ ഒരാഘോഷത്തിനിടെ മദ്യം കഴിച്ചവരാണ് മരണപ്പെട്ടത്.
പറേത്ത ഗ്രാമത്തില്‍ ശീതള്‍ അഹിര്‍വാര്‍ എന്നയാളുടെ സ്‌ഥലത്തു വെച്ചാണ് ആഘോഷം നടന്നത്. പറേത്തയില്‍നിന്ന് അര കിലോമീറ്റര്‍ അകലെ ഉത്തര്‍പ്രദേശില്‍ നിന്ന് വാങ്ങിയ ‘ദില്‍സേ’ എന്ന മദ്യമാണ് ഇവര്‍ കഴിച്ചത്.
അഹിര്‍വാര്‍, മകന്‍ ഹര്‍ഗോവിന്ദ്(40), തുളസിദാസ് ബ്രാര്‍ (42), ലാലുറാം അഹിര്‍വാര്‍ (75) എന്നിവരാണ് മരണപ്പെട്ടവര്‍. അഹിര്‍വാര്‍ ശനിയാഴ്‌ചയും മകന്‍ ഹര്‍ഗോവിന്ദ്(40) വെള്ളിയാഴ്‌ചയും മരിച്ചു. ഞായറാഴ്‌ചയാണ് മറ്റു രണ്ടു പേരുടെ മരണം.
അതേസമയം ഇവര്‍ കഴിച്ചത് വ്യാജമദ്യമാണോ എന്ന കാര്യം അന്വേഷിച്ചുവരികയാണ് എന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ മാസം മധ്യപ്രദേശിലെ മൊറേനയില്‍ വ്യാജമദ്യം കഴിച്ച് 24 പേര്‍ മരണപ്പെട്ടിരുന്നു.
Read Also: തട്ടികൊണ്ടുപോയ വ്യാപാരിയെ വടകരയിൽ മോചിപ്പിച്ചു; അക്രമികൾ കടന്നു