ചികിൽസക്ക് യുഎഇയിൽ നാലു തരം വിസ; പലതവണ വരാം

By Desk Reporter, Malabar News
pravasilokam
Representational Image
Ajwa Travels

ദുബായ്: ചികിൽസാ ആവശ്യത്തിനായി യുഎഇയിലേക്ക് വരുന്നവർക്ക് നാല് തരം വിസകൾ ലഭ്യമാക്കുന്നുണ്ടെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആന്റ് സിറ്റിസൺഷിപ് അധികൃതർ അറിയിച്ചു. ഗുരുതര രോഗം ബാധിച്ച് രാജ്യത്ത് ചികിൽസയിൽ കഴിയുന്നവരെ ശുശ്രൂഷിക്കാനും മറ്റും ബന്ധുക്കൾക്കു വരാൻ മെഡിക്കൽ വിസ ലഭിക്കും. പലരും ഇപ്പോൾ സന്ദർശക വിസയിൽ എത്തുന്ന സാഹചര്യത്തിലാണ് നടപടി ക്രമങ്ങൾ അധികൃതർ വ്യക്‌തമാക്കിയത്.

ഒരു തവണ മാത്രം യാത്ര ചെയ്യാൻ സാധിക്കുന്ന ചികിൽസാ വിസ, ഒറ്റത്തവണ കുടുംബാംഗങ്ങൾക്കെല്ലാം ചികിൽസക്ക് വരാൻ കഴിയുന്ന ഗ്രൂപ്പ് ട്രീറ്റ്മെന്റ് വിസ, പല തവണ യാത്രക്ക് കഴിയുന്ന ചികിൽസാ വിസ, രോഗിയുടെ കൂടെ കുടുംബാംഗങ്ങൾക്കും ഒന്നിലധികം തവണ പോയിവരാൻ സാധിക്കുന്ന മൾട്ടിപ്പിൾ വിസ എന്നിങ്ങനെയാണ് യുഎഇ ചികിൽസാ ആവശ്യങ്ങൾക്ക് നൽകുന്ന വിസകൾ.

മെഡിക്കൽ സ്‌ഥാപനങ്ങൾ വഴിയാണ് വിസക്കായി അപേക്ഷിക്കേണ്ടത്. രോഗിയുടെ വിസക്ക് സർക്കാർ ആശുപത്രികളോ, സ്വകാര്യ മെഡിക്കൽ സ്‌ഥാപനങ്ങളോ ആയിരിക്കണം സ്‌പോൺസർ. രോഗിയുടെ അഭ്യർഥന മാനിച്ച് ഇത്തരം സ്‌ഥാപനങ്ങൾ വഴിയാണ് എൻട്രി പെർമിറ്റിനു അപേക്ഷിക്കേണ്ടതെന്ന് അധികൃതർ അറിയിച്ചു. ഒറ്റത്തവണ പ്രവേശനം സാധിക്കുന്ന വിസയിൽ 60 ദിവസമാണ് കാലാവധി. എന്നാൽ ഇത് പുതുക്കുകയാണെങ്കിൽ 90 ദിവസം വരെ രോഗിക്ക് യുഎഇയിൽ ചികിൽസയിൽ കഴിയാം.

രോഗിയുടെ രാജ്യത്തേക്കുള്ള പ്രവേശന ദിവസം മുതലാണ് 90 ദിവസം കണക്കാക്കുക. മൾട്ടിപ്പിൾ ട്രീറ്റ്മെന്റ് വിസയുടെ കാലാവധിയും 90 ദിവസമാണ്. എങ്കിലും ഈ കാലയളവിൽ പരിധികളില്ലാതെ യാത്ര ചെയ്യാനാകും.

രോഗിയുടെ പാസ്‌പോർട് പകർപ്പ്, സന്ദർശന കാരണം വ്യക്‌തമാക്കുന്ന അംഗീകൃത മെഡിക്കൽ സ്‌ഥാപനത്തിൽ നിന്നുള്ള സമ്മതപത്രം, രോഗിയുടെ ഹെൽത്ത് ഇൻഷൂറൻസ് രേഖ, സുരക്ഷാ തുക എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം. വിസക്ക് അപേക്ഷിക്കുന്ന മെഡിക്കൽ സ്‌ഥാപനം യുഎഇ അംഗീകൃതമായിരിക്കണം.

രോഗിയുടെ കൂടെയുള്ളവരുടെ വിസ ഒറ്റത്തവണ മാത്രമേ പുതുക്കാനാവൂ. രോഗിക്ക് വിസ പുതുക്കാൻ തുടർചികിൽസ ആവശ്യമാണെന്ന് തെളിയിക്കുന്ന മെഡിക്കൽ റിപ്പോർട്ടും ഇതോടൊപ്പം നൽകണം. അബുദാബി, ഷാർജ, അജ്‌മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ എമിറേറ്റുകളിലുള്ളവർക്ക് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആന്റ് സിറ്റിസൺഷിപ്പിന്റെ ഇ-ചാനലുകൾ വഴിയും ദുബായിലുള്ളവർക്ക് എമിഗ്രേഷൻ ഡിപ്പാർട്ട്മെന്റിലും വിസകൾക്ക് അപേക്ഷിക്കാം.

Most Read:  ലെബനനെതിരെ കടുത്ത നടപടികളുമായി കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങള്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE