ഭാരതപ്പുഴയിൽ നിന്നും അനധികൃത മണൽകടത്ത്; 4 പേർ അറസ്‌റ്റിൽ

By Team Member, Malabar News
Sand Smuggling
Ajwa Travels

മലപ്പുറം: ഭാരതപ്പുഴയിൽ നിന്നും നിരവധി തവണ അനധികൃതമായി മണൽ കടത്തിയ സംഭവത്തിൽ 4 പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. തവനൂർ സ്വദേശികളായ മച്ചിങ്ങൽ യാഹു(34), കുറ്റിയാട്ടിൽ പറമ്പിൽ മുഹമ്മദ് മുസ്‌തഫ(24), പറപ്പൂർ വളപ്പിൽ ഹനീഫ(41), അതളൂർ സ്വദേശി തുമ്പിൽ റിസ്‌വാൻ(42) എന്നിവരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌.

ഭാരതപ്പുഴയുടെ വിവിധ ഭാഗങ്ങളിൽ നിന്നും മുൻപ് മണൽ കടത്തിയ സംഭവത്തിലെ പ്രതികളാണ് നിലവിൽ അറസ്‌റ്റിലായതെന്ന് പോലീസ് വ്യക്‌തമാക്കി. മണൽ കടത്താനായി പ്രതികൾ ഉപയോഗിച്ചിരുന്ന വാഹനങ്ങൾ നേരത്തെ പിടികൂടിയെങ്കിലും പ്രതികൾ ഓടി രക്ഷപെടുകയായിരുന്നു. തുടർന്ന് പ്രതികൾക്കായി നടത്തിയ തിരച്ചിലിലാണ് ഇവർ അറസ്‌റ്റിലായത്‌.

സിഐ ശശീന്ദ്രൻ മേലയിലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ നിലവിൽ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്‌തു. കൂടാതെ ഭാരതപ്പുഴയിൽനിന്ന് മണൽ വാരുന്നവർക്കെതിരെ മോഷണക്കുറ്റം അടക്കമുള്ളവ ചുമത്തി കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.

Read also: കണ്ണൂർ ജില്ലാ ആയുർവേദ ആശുപത്രിയിൽ നവീകരിച്ച ഒപി പ്രവർത്തന സജ്‌ജം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE