6,00,000 ലഹരി ഗുളികകൾ രാജ്യത്തേക്ക് കടത്താൻ ശ്രമം; യുഎഇയിൽ 4 പേർ പിടിയിൽ

By Team Member, Malabar News
arrest
Representational Image
Ajwa Travels

അബുദാബി: ലഹരി ഗുളികകൾ കടത്താൻ ശ്രമിച്ച കേസിൽ 4 പേരെ അറസ്‌റ്റ് ചെയ്‌ത്‌ അബുദാബി പോലീസ്. അറബ് വംശജരായ 4 പേരാണ് അറസ്‌റ്റിലായത്‌. ഇവർ നിർമാണ സാമഗ്രികൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ 6,00,000 ക്യാപ്റ്റഗൺ ഗുളികകളാണ് കടത്താൻ ശ്രമിച്ചത്.

‘പോയിസണസ് സ്‌റ്റോണ്‍സ്’ എന്ന് പേരിട്ട ഓപ്പറേഷനിലൂടെയാണ് പോലീസ് പ്രതികളെ പിടികൂടിയത്. നിര്‍മാണ മേഖലയില്‍ ഉപയോഗിക്കുന്ന കല്ലുകള്‍ക്കുള്ളിൽ ഒളിപ്പിച്ചാണ് പ്രതികള്‍ ലഹരിമരുന്ന് കടത്തിയതെന്ന് ആന്റി  നാര്‍ക്കോട്ടിക്‌സ് വിഭാഗം മേധാവി ബ്രിഗേഡിയര്‍ താഹിര്‍ വ്യക്‌തമാക്കി.

രാജ്യത്തേക്ക് ഒളിപ്പിച്ച് കടത്തുന്നതിനിടെയാണ് ഇത്രയധികം ലഹരി ഗുളികകൾ അധികൃതർ പിടികൂടിയത്. കൂടാതെ ലഹരിമരുന്ന് കടത്ത് കണ്ടെത്താനും പ്രതികളെ പിടികൂടാനുമായുള്ള തന്ത്രങ്ങള്‍ സമന്വയിപ്പിച്ചു കൊണ്ടുള്ള രീതി അധികൃതര്‍ നടപ്പിലാക്കിയിട്ടുണ്ടെന്ന് അബുദാബി പോലീസിലെ ക്രിമിനല്‍ സെക്യൂരിറ്റി ഡയറക്‌ടർ മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ റാഷിദി വ്യക്‌തമാക്കി.

Read also: ലഡാക്കിൽ സൈനിക വാഹനം നദിയിലേക്ക് മറിഞ്ഞ് ഏഴ് മരണം; ഒരാൾ മലയാളി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE