ലഡാക്കിൽ സൈനിക വാഹനം നദിയിലേക്ക് മറിഞ്ഞ് ഏഴ് മരണം; ഒരാൾ മലയാളി

By News Desk, Malabar News
Seven killed as army vehicle plunges into river in Ladakh One is a Malayalee

ന്യൂഡെൽഹി: ലഡാക്കിൽ സൈനികർ സഞ്ചരിച്ച വാഹനം ഷ്യോക് നദിയിലേക്ക് മറിഞ്ഞ് ഏഴു പേർ മരിച്ചു. മരിച്ചവരിൽ മലപ്പുറം പരപ്പനങ്ങാടി സ്വദേശിയാണ്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

ഇന്ത്യ- ചൈന അതിർത്തിയിലെ തുർതുക് സെക്‌ടറിലേക്ക് പോകും വഴി സൈനികർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് നദിയിലേക്ക് വീഴുകയായിരുന്നു. 26 സൈനികരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇതിൽ ചിലർക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്‌ച രാവിലെ 9 മണിയോടെയായിരുന്നു സംഭവം.

റോഡിൽ നിന്ന് തെന്നിമാറിയ വാഹനം ഏകദേശം 50-60 അടി താഴ്‌ചയിലേക്കാണ് വീണതെന്ന് സൈനിക വക്‌താവ്‌ അറിയിച്ചു. പരിക്കേറ്റവർക്കെല്ലാം വൈദ്യസഹായം നൽകുന്നുണ്ട്. ഗുരുതരമായി പരിക്കേറ്റവരെ വെസ്‌റ്റേൺ കമാൻഡിലേക്ക് മാറ്റുന്നതിനായ വ്യോമസേനയുടെ സഹായം അഭ്യർഥിച്ചിട്ടുണ്ടെന്നും വക്‌താവ്‌ പറഞ്ഞു.

Most Read: തെളിവില്ല; ലഹരിമരുന്ന് കേസിൽ ആര്യൻ ഖാന് ക്‌ളീൻ ചിറ്റ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE