കൊച്ചി: കന്യാസ്‍ത്രീയെ ബലാൽസംഗം ചെയ്‌തെന്ന കേസില്‍ ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളക്കല്‍ കുറ്റവിമുക്‌തനെന്ന് ചൂണ്ടിക്കാട്ടി കോടതി വെറുതെ വിട്ടു. അദ്ദേഹത്തിന് എതിരായ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്ന് കോടതി പറഞ്ഞു. കോട്ടയം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി ജി ഗോപകുമാറാണ് വിധി പറഞ്ഞത്.
ദൈവത്തിന് സ്‌തുതിയെന്നായിരുന്നു വിധി കേട്ട ശേഷം ഫ്രാങ്കോയുടെ ആദ്യ പ്രതികരണം. മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിയ അദ്ദേഹം എല്ലാവരോടുമായി കൈകൂപ്പുകയായിരുന്നു. ബലാല്‍സംഗം ഉള്‍പ്പെടെ ഏഴ് വകുപ്പുകളായിരുന്നു ഫ്രാങ്കോ മുളക്കലിനെതിരെ ചുമത്തിയിരുന്നത്.
കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെ നാല് ബിഷപ്പുമാര്‍ കേസില്‍ സാക്ഷികളായിരുന്നു. 25 കന്യാസ്‍ത്രീകള്‍, 11 വൈദികര്‍, രഹസ്യമൊഴിയെടുത്ത മജിസ്‌ട്രേറ്റുമാര്‍, വൈദ്യപരിശോധന നടത്തിയ ഡോക്‌ടര്‍ എന്നിവരടക്കം 39 പേരെയാണ് വിസ്‌തരിച്ചത്. ഇവരെല്ലാം കന്യാസ്‍ത്രീക്ക് അനുകൂലമൊഴിയാണ് നല്‍കിയത്.
ജലന്തര്‍ രൂപത ബിഷപ്പായിരുന്ന ഡോ. ഫ്രാങ്കോ മുളക്കല്‍ മിഷനറീസ് ഓഫ് ജീസസിന്റെ കുറവിലങ്ങാട്ടെ മഠത്തിലെത്തി പലതവണ പീഡിപ്പിച്ചതായി കന്യാസ്‍ത്രീ നൽകിയ പരാതിയില്‍ 2018 ജൂണ്‍ 29നാണ് കുറവിലങ്ങാട് പോലീസ് കേസെടുത്തത്. എന്നാല്‍, പ്രതിയെ അറസ്‌റ്റ് ചെയ്യാന്‍ വൈകിയതോടെ പ്രതിഷേധം തെരുവിലേക്ക് നീണ്ടു. തുടര്‍ന്ന്, സെപ്റ്റംബര്‍ 21ന് ബിഷപ് ഫ്രാങ്കോ മുളക്കലിനെ അറസ്‌റ്റ് ചെയ്യുകയായിരുന്നു.
Read also: സിൽവർ ലൈൻ; മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസ്