തിരുവനന്തപുരം: സിൽവർ ലൈൻ ഡിപിആർ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സ്‌പീക്കർക്ക് അൻവർ സാദത്ത് എംഎൽഎ കത്ത് നൽകി. ഒക്‌ടോബർ 27ന് മുഖ്യമന്ത്രി സഭയിൽ നൽകിയ മറുപടിയിലെ ഉറപ്പ് ലംഘിച്ചെന്നാണ് പരാതി.
സിൽവർ ലൈൻ പദ്ധതിയുടെ വിശദമായ പദ്ധതി രേഖ സിഡിയിൽ ഉൾപെടുത്തി നൽകിയെന്നായിരുന്നു നിയമസഭയിൽ മുഖ്യമന്ത്രി നൽകിയ മറുപടി. എന്നാൽ സിഡി കിട്ടിയില്ലെന്ന് അൻവർ സാദത്ത് ആരോപിക്കുന്നു. തുടർന്നാണ് എംഎൽഎ മുഖ്യമന്ത്രിക്കെതിരായ അവകാശ ലംഘന നോട്ടീസുമായി സ്‌പീക്കറെ സമീപിച്ചിരിക്കുന്നത്
അതേസമയം കണ്ണൂർ ജില്ലയിലെ മാടായിപ്പാറയിൽ വീണ്ടും സിൽവർ ലൈൻ കല്ലുകൾ വ്യാപകമായി പിഴുതുമാറ്റിയ നിലയിൽ കണ്ടെത്തി. മാടായിപ്പാറ റോഡരികിൽ എട്ട് സർവേക്കല്ലുകളാണ് പിഴുതുമാറ്റിയിരിക്കുന്നത്. ഇന്ന് രാവിലെയാണ് സംഭവം ശ്രദ്ധയിൽപെട്ടത്.
പിഴുതുമാറ്റിയ എട്ട് സർവേക്കല്ലുകളും കൂട്ടിയിട്ട് റീത്ത് വെച്ച നിലയിലാണുള്ളത്. കണ്ണൂർ പോലീസ് സ്‌ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പാറക്കുളത്തിന് സമീപവും സർവേക്കല്ല് പിഴുതു മാറ്റിയിരുന്നു.
Read also: ധീരജ് വധക്കേസ്; കെഎസ്‌യു പ്രവർത്തകരുടെ അറസ്‌റ്റ് ഇന്ന്