സർക്കാർ ഉദ്യോഗസ്‌ഥർ ചമഞ്ഞ് തട്ടിപ്പ്; മലയാളികൾ ഉൾപ്പെട്ട സംഘം പിടിയിൽ

By News Desk, Malabar News
young man arrested_Malabar news
Ajwa Travels

മൈസൂർ: കേന്ദ്ര സർക്കാർ ഉദ്യോഗസ്‌ഥരെന്ന വ്യാജേന ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സംഘം പിടിയിൽ. മൂന്ന് മലയാളികൾ ഉൾപ്പടെ 7 പേരാണ് പിടിയിലായത്. കണ്ണൂർ സ്വദേശികളായ മുസ്‌തഫ, കുഞ്ഞിരാമൻ, കാസർഗോഡ് സ്വദേശിയായ മുഹമ്മദ് ഷാഫി എന്നിവരെയാണ് പോലീസ് പിടികൂടിയത്. മറ്റ് നാല് പേർ മൈസൂർ സ്വദേശികളാണ്.

ഇൻകം ടാക്‌സ്‌ ഉദ്യോഗസ്‌ഥർ പിടിച്ചെടുത്ത സ്വർണം കുറഞ്ഞ വിലക്ക് നൽകാമെന്ന് പറഞ്ഞാണ് സംഘം പലരിൽ നിന്നും പണം തട്ടിയത്.മുഖ്യപ്രതിയായ കണ്ണൂർ സ്വദേശി മുസ്‌തഫ എന്നറിയപ്പെടുന്ന യൂസഫ് റിസർവ് ബാങ്ക് അല്ലെങ്കിൽ ഇൻകം ടാക്‌സ്‌ ഉദ്യോഗസ്‌ഥൻ എന്ന വ്യാജേനയാണ് ആളുകളെ സമീപിച്ചിരുന്നത്. റെയ്‌ഡിൽ പിടിച്ചെടുത്ത കണക്കിൽ പെടാത്ത സ്വർണം കുറഞ്ഞ വിലക്ക് നൽകാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.

ആദ്യം കുറച്ച് സ്വർണം കാണിച്ച് ആളുകളെ വിശ്വസിപ്പിക്കുകയും പിന്നീട് പണം കൈക്കലാക്കുകയും ചെയ്യുന്നതായിരുന്നു ഇവരുടെ രീതി. പിന്നീട് സ്വർണം ലോക്കറിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് പറഞ്ഞ് വ്യാജ ‘ഉദ്യോഗസ്‌ഥർ’ മുങ്ങുകയും ചെയ്യും. മലയാളികളായ രണ്ടുപേരിൽ നിന്ന് 28 ലക്ഷം രൂപയോളം സംഘം തട്ടിയെടുത്തിരുന്നു. ഇവർ നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിൽ വിവിപുരം പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.

വ്യാജ ഇൻകം ടാക്‌സ്‌ ഐഡി കാർഡ്, 15 ലക്ഷം രൂപ, സ്വർണ ബിസ്‌ക്കറ്റ്‌ തുടങ്ങിയവ പ്രതികളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. മുസ്‌തഫയുടെയും മുഹമ്മദ് ഷാഫിയുടെയും പേരിൽ കേരളത്തിലും നിരവധി കേസുകൾ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെന്ന് മൈസൂരു പോലീസ് അറിയിച്ചു.

Also Read: 18 വയസിന് താഴെയുള്ളവർക്ക് വാക്‌സിൻ നൽകില്ല; കേന്ദ്ര ആരോഗ്യ മന്ത്രാലയം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE