വിസ രഹിത പ്രവേശനം; ഒമാനിൽ തീരുമാനം നിലവിൽ വന്നു

By Trainee Reporter, Malabar News
Representational image
Ajwa Travels

മസ്‌ക്കറ്റ്: ഇന്ത്യയടക്കം 103 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഒമാനിൽ വിസയില്ലാതെ പ്രവേശനം അനുവദിക്കാനുള്ള തീരുമാനം നിലവിൽ വന്നു. റോയൽ ഒമാൻ പോലീസ് പാസ്‌പോർട്ട് ആൻഡ് റെസിഡൻസ് വിഭാഗം അസിസ്‌റ്റന്റ്‌ ഡയറക്‌ടർ ജനറൽ കേണൽ അലി ബിൻ ഹമദ് അൽ സുലൈമാനി വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

കർശന നിബന്ധനകളോടെയാവും ഒമാനിൽ വിസ രഹിത പ്രവേശനം നടപ്പിലാക്കുക. ആരോഗ്യ ഇൻഷുറൻസ്, സ്‌ഥിരീകരിച്ച ഹോട്ടൽ താമസ രേഖ, റിട്ടേൺ ടിക്കറ്റ് എന്നിവ കൈയിൽ ഉണ്ടാകണം. പത്തു ദിവസമായിരിക്കും ഇത്തരക്കാർക്ക് രാജ്യത്ത് തങ്ങാൻ അനുവാദമുണ്ടാകുക. നിശ്‌ചിത ദിവസത്തിൽ കൂടുതൽ ഒമാനിൽ തങ്ങുന്നവർക്ക് എതിരെ തക്കതായ നിയമനടപടികൾ സ്വീകരിക്കും. അധികമായി തങ്ങിയ ഓരോദിവസവും പത്ത് റിയാൽ എന്ന കണക്കിൽ ഇവരിൽ നിന്നും പിഴ ഈടാക്കുകയും ചെയ്യും.

Read also: കുവൈറ്റിൽ ആരോഗ്യമന്ത്രാലയ ജീവനക്കാര്‍ക്കും ബന്ധുക്കള്‍ക്കും നേരിട്ട് പ്രവേശിക്കാന്‍ അനുമതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE