കൊച്ചി: രാജ്യത്ത് പെട്രോൾ-ഡീസൽ വില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ പെട്രോൾ വില 97 രൂപ 3 പൈസയും ഒരു ലിറ്റർ ഡീസലിന് 93 രൂപ 41 പൈസയുമായി. കോവിഡ് മഹാമാരിയും ലോക്ക്ഡൗണും മൂലം ആളുകൾ കനത്ത പ്രതിസന്ധി നേരിടുന്ന സമയത്താണ് ഇരുട്ടടിയായി ഇന്ധനവില കുതിച്ചുയരുന്നത്. 18 ദിവസത്തിനിടെ ഇത് പത്താം തവണയാണ് ഇന്ധനവില വർധിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം പെട്രോളിന് 25 പൈസയും ഡീസലിന് 14 പൈസയും വീതം വർധിപ്പിച്ചിരുന്നു.
Read also: നൊവാവാക്‌സ്; കുട്ടികളിലെ ക്ളിനിക്കല്‍ പരീക്ഷണം അടുത്തമാസം ആരംഭിക്കുമെന്ന് റിപ്പോർട്