രാജ്യത്ത് ഇന്ധനവിലയിൽ ഇടിവ്; പെട്രോളിന് 18 പൈസ കുറഞ്ഞു

By News Desk, Malabar News
fuel price hike in country
Representational Image
Ajwa Travels

ന്യൂഡെൽഹി: വൻ വില വർധനയുടെ നാളുകൾക്ക് ശേഷം രാജ്യത്ത് ഇന്ധനവിലയിൽ ഇടിവ്. പെട്രോൾ, ഡീസൽ നിരക്കുകൾ കുറഞ്ഞു. വിവിധ നഗരങ്ങളിൽ പെട്രോളിന് 18 പൈസയും ഡീസലിന് 17 പൈസയുമാണ് കുറഞ്ഞത്. കഴിഞ്ഞ 18 ദിവസമായി ഇന്ധന വില വില മാറ്റമില്ലാതെ തുടരുകയായിരുന്നു.

കേരളത്തിൽ ഒരു ലിറ്റർ പെട്രോളിന് ഇന്ന് 92.87 രൂപയും ഡീസലിന് 87.35 രൂപയുമാണ് വില. വിവിധ നഗരങ്ങളിലെ വില പരിശോധിക്കുമ്പോൾ, കൊച്ചിയിൽ പെട്രോളിന് ലിറ്ററിന് 90.86 രൂപയാണ് വില. ഡീസലിന് 85.41 രൂപയും. കോഴിക്കോട് പെട്രോളിന് 91.24 രൂപയും ഡീസലിന് 85.82 രൂപയുമാണ് ഇന്നത്തെ വില. മെട്രോ നഗരമായ ഡെൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 90.99 രൂപയാണ് വില. ഡീസലിന് 81.30 രൂപയും. മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 97.40 രൂപയും ഡീസലിന് 88.42 രൂപയുമാണ് വില.

അതേസമയം, കേരളം ഉൾപ്പടെയുള്ള സംസ്‌ഥാനങ്ങളിലെല്ലാം തന്നെ ഇന്ധന വില സർവകാല റെക്കോർഡിലാണ്. കൂടാതെ ചില്ലറ ഇന്ധന വില ഇപ്പോൾ 2018 ഒക്‌ടോബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലുമാണ്. പെട്രോളിന് അന്ന് 85 രൂപ 99 പൈസ ആയിരുന്നു. ഈ സർവകാല റെക്കോർഡാണ് നിലവിലെ ഇന്ധന വില‌ മറികടന്നിരിക്കുന്നത്.

Also Read: കർഷക സമരം; രാജ്യത്ത് ഇതുവരെ 814.4 കോടിയുടെ ടോൾ നഷ്‌ടം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE