കത്തിക്കയറി ഇന്ധനവില, സാധാരണക്കാർക്ക് തിരിച്ചടി; ഇന്നും വർധിപ്പിച്ചു

By News Desk, Malabar News
Fuel Price Hike Kerala
Representational Image
Ajwa Travels

തിരുവനന്തപുരം: തുടർച്ചയായ മൂന്നാം ദിവസവും ഇന്ധനവിലയിൽ വർധനവ്. ഡീസല്‍ ലിറ്ററിന് 37 പൈസയും പെട്രോള്‍ ലിറ്ററിന് 35 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ ഡീസലിന് 100 രൂപ 96 പൈസയും പെട്രോള്‍ ലിറ്ററിന് 107 രൂപ 20 പൈസയുമായി.

തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഇന്ധനവില കൂട്ടുന്നത്. ഒരു മാസത്തിനിടെ ഡീസലിന് 7 രൂപ 37 പൈസയും പെട്രോളിന് 5 രൂപ 70 പൈസയും വര്‍ധിച്ചു. അതേസമയം, രാജ്യത്ത് സാധാരണക്കാരുടെ ജീവിതം തകിടം മറിക്കുന്ന ദിനംപ്രതിയുള്ള ഇന്ധനവില വർധനവിൽ ഉടനെ കുറവുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് നിലവിലെ സൂചനകള്‍. കേന്ദ്രസര്‍ക്കാര്‍ എണ്ണയുടെ വിതരണവും ആവശ്യകതയും സംബന്ധിച്ച് എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെങ്കിലും വിലയില്‍ പെട്ടന്ന് കുറവുണ്ടാകാൻ സാധ്യതയില്ല.

Also Read: 95 ശതമാനം ഇന്ത്യക്കാര്‍ക്കും പെട്രോള്‍ ആവശ്യമില്ലെന്ന് യുപി മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE